Latest News

സീമയെ നമ്മൾ നമസ്ക്കരിക്കണം; ഫുൾ ടൈം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്: ജീജ സുരേന്ദ്രൻ

Malayalilife
സീമയെ നമ്മൾ നമസ്ക്കരിക്കണം; ഫുൾ ടൈം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്: ജീജ സുരേന്ദ്രൻ

ലയാളി പ്രേക്ഷകർക്ക് നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും സുപരിചിതയായ നടിയാണ് ജീജ സുരേന്ദ്രൻ. അഭിനയത്തോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെ താരം തന്റെതായ അഭിപ്രായങ്ങൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ സീമ ജി നായരെക്കുറിച്ച് പറയുകയാണ് താരം.

കൊവിഡ് ശക്തമായ ശേഷം എന്നാൽ കഴിയും വിധം സുഹൃത്തുക്കൾ വഴിയും മറ്റും നിരവധി പേർക്ക് സഹായങ്ങൾ എത്തിച്ച് കൊടുത്തിട്ടുണ്ട്. ഒരു കുട്ടിയുടെ തുടർ പഠനത്തിന് സഹായം നൽകാൻ വരെ സാധിച്ചുവെന്നത് എന്നും സന്തോഷം നൽകുന്നുണ്ട്.’എനിക്ക് വലിയ വരുമാനമൊന്നുമില്ല. ഉള്ളതിൽ നിന്നെടുത്തും സുഹൃത്തുക്കൾ വഴിയുമാണ് സഹായങ്ങൾ ചെയ്യുന്നത്. സീമ ജി നായരുമായി വളരെ അടുത്ത ബന്ധമുണ്ട്. സീമയിൽ നിന്നും നമ്മൾ കണ്ട് പഠിക്കണം.

‘സീമയെ നമ്മൾ നമസ്ക്കരിക്കണം. സീമ എന്നെപ്പോലെയല്ല. ഫുൾ ടൈം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. എനിക്ക് അറിയാവുന്ന ആളുകൾക്കും സീമ സഹായം എത്തിച്ച് കൊടുത്തിട്ടുണ്ട്.ചേച്ചിയേയും അനിയത്തിയേയും പോലെയാണ് ഞങ്ങൾ. സീരിയൽ രം​ഗത്തുള്ളവരിൽ ഏറെപ്പേരും കഷ്ടത അനുഭവിക്കുന്നവരാണ്. ഞങ്ങളുടെ ആത്മ സംഘടനയിൽ വലിയ ഫണ്ടില്ല. അമ്മയിൽ ഇൻഷുറൻസുണ്ട്.’

‘ഹോസ്പിറ്റൽ ബില്ല് കാണിച്ചാൽ അമ്മ സഹായം ചെയ്ത് കൊടുക്കും. ആത്മയ്ക്ക് പക്ഷെ അത്രയ്ക്കുള്ള ശേഷിയില്ല. ദുൽഖറടക്കമുള്ള താരങ്ങളോട് സഹായം ചോദിക്കുന്നതിന് മാത്രമുള്ള ബന്ധമില്ല. അമ്മയിലെ ഒരുപാട് പേരുമായി സൗഹൃദമുണ്ട്.’

Actress jeeja surendran words about seema g nair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES