Latest News

ആ സിനിമകള്‍ ഷൂട്ട് ചെയ്യുന്ന കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വന്നത്; തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ

Malayalilife
 ആ സിനിമകള്‍ ഷൂട്ട് ചെയ്യുന്ന കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വന്നത്; തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ

ലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. കല്യാണി അഭിനയിച്ച ഹൃദയം എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനിമയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ  ഇപ്പോൾ ടൊവിനോ തോമസിനെയും കല്ല്യണി പ്രിയദർശനെയും കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമായ തല്ലുമാലയുടെ  പ്രെമോഷൻ്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിനിടെ തന്റെ അഭിനയ രം​ഗത്തെയ്ക്കുള്ള പ്രവേശനത്തെപ്പറ്റി കല്ല്യാണി പറഞ്ഞ വാക്കുകളാണ് വെെറലായി മാറുന്നത്.

ടൊവിനോയും ഷൈന്‍ ടോമും അച്ഛന്റെ സിനിമകള്‍ കണ്ടാണ് ഇന്‍ഡസ്ട്രിയിൽ എത്തിയതെങ്കില്‍ ആ സിനിമകളുടെ ഷൂട്ടിന്റെ കഥകള്‍ കേട്ടാണ് താന്‍ വന്നതെന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി പറഞ്ഞത്. പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ കണ്ടിട്ടാണ് താനും ടൊവിനോയും സിനിമയിലെത്തിയതെന്ന ഷൈന്‍ ടോം ചാക്കോ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

പ്രിയന്‍ സാറും ലാലേട്ടനും ചെയ്യുന്ന പടങ്ങള്‍ കണ്ടിട്ടാണ് ഞങ്ങളൊക്കെ സിനിമയില്‍ വന്നത്. ആ സമയത്ത് പിള്ളേരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് അവരുടെ സിനിമകളായിരുന്നു. താളവട്ടം, ചിത്രം, ബോയിങ് ബോയിങ് അങ്ങനെയുള്ള സിനിമകളൊക്കെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. ചിത്രമൊക്കെ കാണുന്ന സമയത്ത് എം.ജി. ശ്രീകുമാറാണ് ഈ പാട്ടുകള്‍ പാടിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ അന്ന് താന്‍ വിശ്വസിക്കില്ലെന്നും’ ഷൈന്‍ പറഞ്ഞു.

എന്നാൽ താന്‍ ആ സിനിമകള്‍ ഷൂട്ട് ചെയ്യുന്ന കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വന്നതെന്നായിരുന്നു ഇതിനോടുള്ള കല്യാണിയുടെ പ്രതികരണം. കല്യാണി പ്രിയദര്‍ശന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന തല്ലുമാല ഓഗസ്റ്റ് 12ന് റിലീസിനൊരുങ്ങുകയാണ്.

Actress kalyani priyadarshan words about cinema entry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES