Latest News

വീട്ടിലാണെങ്കിലും വര്‍ക്ക്ഔട്ട് മുടക്കാതെ കനിഹ; വീഡിയോ വൈറല്‍

Malayalilife
 വീട്ടിലാണെങ്കിലും വര്‍ക്ക്ഔട്ട് മുടക്കാതെ കനിഹ; വീഡിയോ വൈറല്‍

നടിയായും മോഡലായും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് കനിഹ.2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയ ലേകത്തേക്ക് ചുവട് വച്ചത്. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത താരം തമിഴിലും, തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി താരം തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത് ഒരു വീഡിയോയാണ്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജിം എല്ലാം അടച്ചിരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ താരം വര്‍ക്കൗട്ട് മുടക്കാന്‍ താരം തയ്യാറായിട്ടുമില്ല. ഒരു ഉപകരണത്തിന്റെ പോലും സഹായമില്ലാതെ വീടിനുള്ളില്‍ വ്യായാമം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. കേവലം ഈ വ്യായാമ മുറകള്‍ 45 മിനിട്ടു കൊണ്ട് ചെയ്യാന്‍ പ്രേക്ഷകരെ ക്ഷണിക്കുകയും ചെയ്യുകയാണ് താരം. കൊറോണ ബാധ സമൂഹത്തില്‍ വ്യപകമാകുന്ന സാഹചര്യത്തില്‍ വീട്ടില്‍ ഇരുന്നാണെങ്കിലും തങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ അതീവ ജാഗ്രതയാണ് ഇവര്‍ പുലര്‍ത്തുന്നത്.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലായിരുന്നു കനിഹ ഒടുവിലായി അഭിനയിച്ചിരിക്കുന്നത്. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കനിഹ സംവിധാനത്തിലേക്ക് ചുവട് ഊന്നിയിരിക്കുകയാണ്.
 

 

Actress kaniha work out video viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES