ബോളിവുഡില്‍ ഏറെ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് കങ്കണ റണാവത്ത്. സിനിമ മേഖലയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിച്ച താരം വിവാദങ്ങളുടെ പേരിലും ഏറെ പ്രശസ്തയാണ്. സിനിമയിൽ ചുവട് വച്ച സമയത്ത് താൻ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്ന് പോയതായും കങ്കണ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തെ ജനസംഖ്യ വര്‍ദ്ധനവ് മൂലമാണ് അഭയാര്‍ത്ഥികള്‍ സ്വന്തം രാജ്യത്തെക്ക് പറഞ്ഞയക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് കങ്കണ തുറന്ന് പറയുകയാണ്. അത്തരക്കാര്‍ രാജ്യത്തിന് മാത്രമല്ല, ഭൂമിക്കും ഭാരമാണ്. അതിനാല്‍ ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ രാഷ്ട്രീയങ്ങള്‍ അതില്‍ കൂട്ടിക്കുഴക്കരുതെന്നും കങ്കണ ഇപ്പോൾ തുറന്ന് പറയുന്നു. താരം ഇക്കാര്യം സൗദി അറേബ്യ ബംഗ്ലാദേശിനോട് 54000 രോഹിംഗാ വംശജരെ തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത പങ്കുവെച്ചാണ് പറഞ്ഞത്.
‘ഒരു രാജ്യവും അഭയാര്‍ത്ഥികള്‍ സ്വീകരിക്കാന്‍ തയ്യാറല്ല. അത് ഒരിക്കലും അവരുടെ മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമല്ല. മറിച്ച് രാജ്യത്തെ ജനസംഖ്യ കൂടുന്നത് കൊണ്ടാണ്. അതുകൊണ്ട് ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്‍രെയും രാഷ്ട്രീയം പറയുന്നവര്‍ അത് കൂടി ശ്രദ്ധിക്കേണ്ടതാണ്. അത്തരക്കാരെ തിരിച്ചറിയേണ്ടതാണ്. കാരണം അത്തരം ആളുകള്‍ രാജ്യത്തിന് മാത്രമല്ല, ഭൂമിക്ക് തന്നെ ഭാരമാണ്.’
അതേസമയം തന്റെ പുതിയ ചിത്രമായ തലൈവിയുടെ റിലീസ് കൊവിഡ് പ്രതിസന്ധിയ്‌ക്കൊടുവില്‍ കാത്തിരിക്കുകയാണ് കങ്കണ. തലൈവി റിലീസ് 2021 ഏപ്രില്‍ 23നാണ് ചെയ്യാനിരുന്നത്. എന്നാല്‍ തല്‍ക്കാലം റിലീസ് കൊവിഡ് വ്യാപനം കാരണം മാറ്റിവെച്ചിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയ്ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എ എല്‍ വിജയ് ആണ് ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് . അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പ്രധാന കഥാപാത്രത്തെ ഭാഗ്യശ്രീയും തലൈവിയില്‍ അവതരിപ്പിക്കുന്നു. വിഷ്ണു ഇന്ദൂരി, ഷൈലേഷ് ആര്‍ സിംഗ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.