Latest News

ഗ്ലാമര്‍ വേഷം ചെയ്യില്ലെന്ന് ഒരു പ്രസ്താവന നടത്തിയിട്ടില്ല; ജനങ്ങള്‍ അതിനെ നിര്‍വചിയ്ക്കുന്നത് ഏറ്റവും മോശമായ രീതിയില്‍ ആണ്: കീർത്തി സുരേഷ്

Malayalilife
 ഗ്ലാമര്‍ വേഷം ചെയ്യില്ലെന്ന് ഒരു പ്രസ്താവന നടത്തിയിട്ടില്ല; ജനങ്ങള്‍ അതിനെ നിര്‍വചിയ്ക്കുന്നത് ഏറ്റവും മോശമായ രീതിയില്‍ ആണ്: കീർത്തി സുരേഷ്

ലയാളികൾക്ക് ഏറെ സുപരിചിതയായ താരപുത്രിയും നടിയുമാണ് കീര്‍ത്തി സുരേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. 2013 ൽ പുറത്തുറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി വെളളിത്തിരയിലേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ   ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കില്ല എന്ന് തുറന്ന് പറയുകയാണ് താരം.

ഗ്ലാമര്‍ വേഷം ചെയ്യില്ലെന്ന് ഒരു പ്രസ്താവന നടത്തിയിട്ടില്ല എന്ന് കീര്‍ത്തി ആദ്യം തന്നെ വ്യക്തമാക്കി. ഗ്ലാമര്‍ എന്നാല്‍ സൗന്ദര്യം എന്നാണ് അര്‍ത്ഥം. എന്നാല്‍ ജനങ്ങള്‍ അതിനെ നിര്‍വചിയ്ക്കുന്നത് ഏറ്റവും മോശമായ രീതിയില്‍ ആണ്. ഗ്ലാമറാകാന്‍ ഞാന്‍ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങള്‍ ഒരുപാട് കാണിച്ച് അഭിനയിക്കാന്‍ തയ്യാറല്ല- കീര്‍ത്തി പറഞ്ഞു.

ശരീര ഭാരം കുറച്ചതിനെ കുറിച്ചും കീര്‍ത്തി മനസ് തുറന്നു. ഇപ്പോഴുള്ള ശരീര വണ്ണത്തില്‍ ഞാന്‍ കംഫര്‍ട്ട് ആണ്. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ള വേഷങ്ങള്‍ എല്ലാം ധരിക്കാന്‍ സാധിയ്ക്കുന്നുണ്ട്. മുന്‍പ് അതിന് സാധിയ്ക്കുകയില്ലായിരുന്നു. പക്ഷെ ചില ആരാധകര്‍ക്ക് എന്റെ ആ പഴയ ലുക്ക് ആണ് ഇഷ്ടം. അത് അവരുടെ അഭിപ്രായം ആണ്. അതിനെ ഞാന്‍ തെറ്റായി കാണുന്നില്ല.

കഥാപാത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക എന്നത് പ്രധാനമാണ്. ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ ഒരേ സമയ അഭിനയിക്കുക എന്നാല്‍ അത് എന്നെ ഒരുപാട് ആശ്വസിപ്പിയ്ക്കുന്ന , സന്തോഷിപ്പിയ്ക്കുന്ന കാര്യമാണ്. എന്നില്‍ തന്നെ കുടുങ്ങി നില്‍ക്കുന്നതിന് പകരം പല പല കഥാപാത്രങ്ങളായി മാറിക്കൊണ്ടിരിയ്ക്കുക എന്നാല്‍ അതൊരു വല്ലാത്ത സുഖമാണ്. ഞാനത് ആസ്വദിയ്ക്കുന്നു.

Actress keerthi suresh words about glamour rolls

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES