Latest News

ഹാപ്പി 26! എനിക്ക് ജന്മദിനാശംസകൾ നേരാൻ സമയമെടുത്ത എല്ലാവർക്കും നന്ദി; കുറിപ്പുമായി നമിത പ്രമോദ്

Malayalilife
ഹാപ്പി 26!  എനിക്ക് ജന്മദിനാശംസകൾ നേരാൻ സമയമെടുത്ത എല്ലാവർക്കും നന്ദി; കുറിപ്പുമായി  നമിത പ്രമോദ്

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച് കൊണ്ട് യുവ നായികയായി വളർന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കിലും  ഇല്ലെങ്കിലും നമിതയുടെ  മിക്ക ചിത്രങ്ങളും  വിജയങ്ങള്‍ സ്വന്തമാക്കിയവയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ തനിക്കായി പിറന്നാൾ ആശംസകൾ അറിയിച്ച ഓരോരുത്തർക്കും നന്ദി പറഞ്ഞ് നമിത രംഗത്ത് എത്തിയിരിക്കുകയാണ്. 

‘ഹാപ്പി 26, എനിക്ക് ജന്മദിനാശംസകൾ നേരാൻ സമയമെടുത്ത എല്ലാവർക്കും നന്ദി. നിങ്ങൾ ഓരോരുത്തരും എന്റെ ദിനത്തെ കൂടുതൽ സവിശേഷമാക്കി. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു’-നമിത പ്രമോദ് കുറിച്ചു.

ജയസൂര്യ – നാദിർഷ ടീമിന്റെ ത്രില്ലർ ചിത്രം ‘ഈശോ’ റിലീസിനായി കാത്തിരിക്കുകയാണ് നമിത പ്രമോദ്. അശ്വതി എന്ന അഭിഭാഷകയായി നടി ചിത്രത്തിൽ എത്തുക. അതേസമയം  നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തുന്നത് മലയാള സിനിമയുടെ ഗതിമാറ്റിയ ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ്. തുടർന്ന് പുതിയ തീരങ്ങള്‍ എന്ന സത്യൻ അന്തിക്കാട് ചിത്രത്തില്‍ നായികയായി മാറിയതോടെ കൈ നിറയെ അവസരങ്ങളായിരുന്നു നമിതയെ തേടി എത്തിയതും. എൻ കാതല്‍ പുതിത് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ മേഖലയിൽ ചുവട് വച്ച താരം ചുട്ടലബ്ബായ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും ചേക്കേറി. പ്രമോദിന്റെയും ഇന്ദുവിന്റെയും മൂത്ത മകളാണ് നമിത പ്രമോദ്. നിമിര്‍ എന്ന താരത്തിന്റെ  തമിഴ് സിനിമയിലെ അഭിനയ പ്രകടനം ഏറെ പ്രശംസയാണ് നമിതയ്ക്ക് നടി കൊടുത്തതും.
 

Actress namitha pramod words about birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES