തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയിലൂടെ നാട്ടിന്‍പുറത്ത്കാരി ശ്രീജയെ അവതരിപ്പിച്ച് മലയാളി മനസില്‍ ചേക്കേറിയ നടിയാണ് നിമിഷ സജയന്‍. ചുരുക്കം സിനിമകളിലൂടെത്തന്നെ മികച്ച നടിയെന്ന പ്രശംസയും ആരാധക പിന്തുണയും താരം സ്വന്തമാക്കി. മലയാളിയാണെങ്കിലും നിമിഷ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. എന്നാൽ ഇപ്പോൾ മറാത്തി ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുകയാണ് നിമിഷ സജയൻ. മറാത്തി ചിത്രമായ ഹവാ ഹവായിയുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തിറക്കുകയും ചെയ്തു.
ഇന്ന് ഈ ട്രെയിലറിലെ ഒരു ഭാഗമാണ് സമൂഹാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത് . ഛത്രപതി ശിവജിയുടെ മുന്നിൽ കാവി തലപ്പാവ് അണിഞ്ഞ് നൃത്തം ചെയ്യുന്ന നിമിഷ സജയന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. താരം ചിത്രത്തിൽ മറാത്തി കുടുംബനിയായാണ് അഭിനയിച്ചിരിക്കുന്നത്. മഹേഷ് തിലേകറാണ് ഹവാ ഹവായി സംവിധാനം ചെയ്തിരിക്കുന്നത്.
9സംവിധായകനായ മഹേഷ് തിലേകറും വിജയ് ഷിണ്ഡെയും ചേർന്നാണ് 9 പ്രൊഡക്ഷൻസിന്റെയും മറാത്തി താരക എന്നീ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. തിയറ്ററുകളിൽ ചിത്രം ഒക്ടോബർ 7- നാണ് റിലീസ് ചെയ്യുക. സംവിധായകനായ മഹേഷ് തന്നെ ചിത്രത്തിന്റെ രചന, എഡിറ്റിംഗ്, ഗാന രചന എന്നിവ നിർവ്വഹിച്ചിരിക്കുന്നു.
മറാത്തി താരങ്ങളായ വർഷ ഉസ്ഗോങ്കർ, സമീർ ചൗഗുളെ, കിഷോരി ഗോഡ്ബോലെ, സിദ്ധാർഥ് ജാദവ്, അതുൽ തൊടാങ്കർ, ഗൗരവ് മോർ, മോഹൻ ജോഷി, സ്മിത ജയ്‌ക്കർ, സഞ്ജീവിനി ജാദവ്, പ്രജാക്ത ഹനമഘർ, ഗാർഗി ഫൂലെ, സീമാ ഗോഘലെ, പൂജ നായക്, അകിത് മോഹൻ, വിജയ് അൻഡാൽക്കർ, ബിപിൻ സർവെ എന്നിവരും നിമിഷയ്‌ക്ക് പുറമെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.