Latest News

നായകനൊപ്പമുള്ള കെമിസ്ട്രി പോരെന്ന് പറഞ്ഞ് സംവിധായകൻ; പുതിയ സിനിമയിൽ നിന്നും നടി പ്രയാഗയെ പുറത്താക്കി

Malayalilife
നായകനൊപ്പമുള്ള കെമിസ്ട്രി  പോരെന്ന്  പറഞ്ഞ് സംവിധായകൻ; പുതിയ  സിനിമയിൽ നിന്നും നടി  പ്രയാഗയെ പുറത്താക്കി

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചേക്കേറിയ താരമാണ് പ്രയാഗ മാർട്ടിൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. മലയാള സിനിമയിലേക്ക് പ്രയാഗ നായികയായി ചേക്കേറിയത് പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ടതിന് പിന്നാലെയാണ്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു പ്രയാഗയെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. നടിയുടെ  ഇപ്പോഴത്തെ പ്രോജക്ട് തെലുങ്കിലെ സൂപ്പർസ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ബോയപതി ശ്രിനുവാണ്.

 കൊറോണയ്ക്ക് ശേഷം ഇപ്പോൾ  ബിബി3 എന്ന് താത്കാലികമായി പേര് നൽകിയ ചിത്രത്തിന്റെ ഷൂട്ടിങും  ആരംഭിച്ചിരുകയാണ്. എന്നാൽ  പ്രയാഗക്കെതിരെ ചിത്രത്തിൽ നായകനൊപ്പമുള്ള കെമിസ്ട്രി തീരെ പോരെന്നാണ് പരാതി ഉയരുന്നത്. തുടർന്ന് ചിത്രത്തിൽ നിന്നും  പ്രയാഗയെ പുറത്താക്കിയതായി വാർത്തകളും പുറത്ത് വരുന്നുണ്ട്. അതേസമയം ചിത്രത്തിന് വേണ്ടി പ്രയാഗയ്ക്ക് പകരക്കാരിയെയും കണ്ടെത്തിയിരിക്കുകയാണ്. നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി പ്രഗ്യ ജയ്‌സുവാൾ എത്തും. ബബി3 യിൽ ഷംന കാസിമും  എത്തുന്നു.  

 തന്റെ പുതിയ ചിത്രത്തിലേക്ക് ശ്രിനു നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി നടിയെ കാസ്റ്റ് ചെയ്ത് പ്രയാഗയുടെ മലയാള സിനിമകൾ കണ്ട്, അഭിനയം ഇഷ്ടപ്പെട്ടിട്ടാണെന്ന് സംവിധാനയകൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രായം വിനയാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സിനിമ നടന്നിരിന്നുവെങ്കിൽ പ്രയാഗയ്ക്ക് തെലുങ്കിൽ ഒരു മികച്ച തുടക്കം ലഭിച്ചേനെയെന്നും സംവിധായകൻ അറിയിക്കുകയും ചെയ്തു.

 

Actress prayaga martin new kannada movie director words

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES