ബോളിവുഡിലെ ശ്രദ്ധേയായ താരമാണ് പ്രിയങ്ക ചോപ്ര. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആരാധകർക്കായി സമ്മാനിക്കാനും താരത്തിന് സാധിച്ചു. ബോളിവുഡ് സിനിമ മേഖലയിൽ നിരവധി കഥാപാത്രങ്ങളിലൂടെ തന്റെതായ ഒരു സ്ഥാനം താരത്തിന് ഊട്ടിയുറപ്പിക്കാനും സാധിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ലോക്ഡൗണ്‍ കാലത്ത് മിക്ക സിനിമാ താരങ്ങളും പങ്കുവച്ചത് തങ്ങളുടെ ഹെയര്‍സ്റ്റൈലുകളിലെ വൈവിധ്യങ്ങലായിരുന്നു. പലരും സ്വയം തന്നെ ഹെയര്‍ സ്റ്റൈലിസ്റ്റുകളാകുന്ന സാഹര്യവുമായിരുന്നു ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും തുറന്ന് പ്രവര്‍ത്തിക്കാത്തത് കൊണ്ട് ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ ഇക്കൂട്ടത്തിൽ എന്നാൽ ഇപ്പോൾ ഏറ്റവും ഒടുവിലായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പുതിയ ഹെയര്‍സ്റ്റൈല്‍ പരിചയപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. പൊതുവേ നടി പ്രിയങ്ക ഹെയര്‍സ്റ്റൈലുകളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ആളുകൂടിയാണ്. പ്രിയങ്കയുടെ പുതിയ 'ലുക്ക്' പല സ്റ്റൈലുകള്‍ 'മിക്‌സ്' ചെയ്ത രീതിയിലാണ്.
താരം ഇന്‍സ്റ്റഗ്രാമില്‍ 'ന്യൂ ഹെയര്‍ ഡോണ്ട് കെയര്‍' എന്ന അടിക്കുറിപ്പുമായാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോട് പ്രതികരണമറിയിച്ച് നിരവധി ആരാധകരാണ് എത്തുന്നത് . ഇപ്പോള്‍ ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസിനൊപ്പം ലോസ് ആഞ്ചല്‍സിലാണ് പ്രിയങ്കയുടെ താമസിച്ച് വരുന്നത്.