Latest News

എത്ര കോടി തരാമെന്ന് പറഞ്ഞാലും അങ്ങനെ അഭിനയിക്കില്ല; 10 വര്‍ഷം മുന്‍പത്തെ ചിന്ത അല്ല ഇപ്പോഴുള്ളത്; രമ്യ നമ്പീശൻ

Malayalilife
എത്ര കോടി തരാമെന്ന് പറഞ്ഞാലും അങ്ങനെ അഭിനയിക്കില്ല; 10 വര്‍ഷം മുന്‍പത്തെ ചിന്ത അല്ല  ഇപ്പോഴുള്ളത്;  രമ്യ നമ്പീശൻ

ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടി രമ്യ നമ്പിശന്‍ . താരം ഇനി സംവിധായകയുടെ റോളില്‍ ആയിരിക്കും എത്തുക. വൈറസ്, അഞ്ചാംപാതിര എന്നീ ചിത്രങ്ങളിലൂടെ വെളളിത്തിരയില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുകയും ചെയതിരുന്നു . താരം സ്വന്തമായി അടുത്തിടെ ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ  നല്‍കിയ അഭിമുഖത്തിളുടെ  മനസ് തുറന്നിരിക്കുകയാണ് താരം.

'നോ എന്ന വാക്കിന് ഒരു അര്‍ഥമേയുള്ളു. നോ. പെണ്‍കുട്ടികള്‍ ആദ്യം പഠിക്കേണ്ടതും അത് തന്നെയാണ്. എന്റെ അച്ഛനും അമ്മയും പറയുന്ന കാര്യമാണ് നോ പറയേണ്ടിടത്ത് നോ പറയണം എന്നത്. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഞാന്‍ അങ്ങനെയൊരു കാര്യം ഫോളോ ചെയ്ത് വരുന്നു. എനിക്ക് സിനിമയില്ലെങ്കിലും പഠിച്ച ഡിഗ്രിയുണ്ട്. നമ്മള്‍ പ്രതികരിക്കുമ്പോള്‍ പലര്‍ക്കും നീരസം ഉണ്ടാകും.

എത്ര കോടി തന്നാലും ഫെയര്‍നെസ് ക്രീമിന്റെ പരസ്യം ചെയ്യില്ല. പത്ത് വര്‍ഷം മുന്‍പ് ചിന്തിച്ചത് പോലെയല്ല ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. പണ്ടൊക്കെ വെളുപ്പമാണ് സൗന്ദര്യമെന്ന് വിചാരിച്ച സമയമുണ്ടായിരുന്നു. നേരത്തെ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇനി എത്ര കോടി തരാമെന്ന് പറഞ്ഞാലും ഞാന്‍ അത് ചെയ്യില്ല. അത് ഒരു തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഈഗോ വളര്‍ത്തുന്ന തരത്തിലുള്ള പരസ്യമാണ്.

പെട്ടെന്നാണ് എനിക്ക് അണ്‍ഹൈഡിന്റെ തീം മനസിലേക്ക് വന്നത്. അപ്പോള്‍ തന്നെ ഇത് ചെയ്യണമെന്ന് തോന്നി. വെറും രണ്ട് ദിവസം കൊണ്ട് ചെയ്ത് തീര്‍ത്ത ഷോര്‍ട്ട് ഫിലിമാണ് അത്. സ്‌കൂള്‍ ടൈം മുതലേ പെണ്‍കുട്ടിയാണെന്നും അങ്ങനെ ചെയ്യരുതെന്നും, ഇങ്ങനെ ചെയ്യരുതെന്നും പൊതുവേ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു റേപ്പ് കേസ് ഉണ്ടായാല്‍ ആ കുട്ടി എന്തിനാണ് അസമയത്ത് അവിടെ പോയെന്നുള്ള ചോദ്യങ്ങളായിരിക്കും കൂടുതല്‍ കേള്‍ക്കുക'. എന്നും രമ്യ പറയുന്നു.

Actress remya nambeeshan words about acting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES