മോഡലും അഭിനേത്രിയുയി മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. സോഷ്യൽ മീഡിയയിൽ എല്ലാം ഏറെ സജീവമായ താരം സാമൂഹിക വിഷയങ്ങളിൽ എല്ലാം തന്നെ ഇടപെടാറുണ്ട്. ഷോര്‍ട്ട്സ് വിഷയത്തിലും ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദത്തിലുമെല്ലാം തന്നെ താരം തന്റെതായ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസുകാരുടെ നേതൃത്വത്തില്‍ സംസ്കരിച്ചിരുന്നു. ഈ ചിതയുടെ ചിത്രത്തിനൊപ്പമാണ് റിമയുടെ പുതിയ പോസ്റ്റ്.
“എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്പോൾ അവര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഞങ്ങള്‍ എന്തുപറയണമെന്നാണ്..? പെണ്‍കുട്ടി കടന്നുപോയ ഭീതിയെക്കുറിച്ച് ഞങ്ങള്‍ സങ്കല്‍പ്പിച്ചുവെന്നോ? ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചുവെന്നുമോ? വൈകാരികമായി ഞങ്ങള്‍ ഭയപ്പെടുവെന്നോ? അരക്ഷിതത്വവും ഭയവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നോ? ഓരോ തവണയും ഹാഷ്‍ടാഗുകള്‍ ടൈപ്പ് ചെയ്യുമ്പോൾ, ചെയ്യുന്നത് നിര്‍ത്തി സ്ക്രീനിലേക്ക് ഞങ്ങള്‍ തുറിച്ചുനോക്കാറുണ്ടെന്നോ? എന്‍റെ പക്കല്‍ ഹാഷ്‍ടാഗുകള്‍ ഇല്ല” എന്നുമാണ് റിമ ചിത്രത്തിന് ഒപ്പം കുറിച്ചിരിക്കുന്നത്.
മലയാള സിനിമ മേഖലയിൽ സജീവയായ താരം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയത്. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനും റിമ അർഹയായിരുന്നു. ഒരു നടി എന്നതിലുപരി തന്റെതായ അഭിപ്രായ പ്രകടനങ്ങൾ തുറന്ന് നടത്തുന്നതിലൂടെ താരത്തിന് നേരെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു.
I wonder what people mean when they ask us why we women didn’t react to all rape cases.. What do you want us to say.....
Posted by Rima Kallingal on Thursday, October 1, 2020