Latest News

ഓര്‍ക്കുക! അവരും നമ്മളെപ്പോലെ തന്നെ ഈ ഭൂമിയുടെ അവകാശികള്‍; വിമർശനവുമായി നടി സാധിക വേണുഗോപാൽ

Malayalilife
ഓര്‍ക്കുക! അവരും നമ്മളെപ്പോലെ തന്നെ ഈ ഭൂമിയുടെ അവകാശികള്‍; വിമർശനവുമായി നടി സാധിക വേണുഗോപാൽ

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമെല്ലാമാണ് സാധിക വേണുഗോപാല്‍. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഒരു സ്ഥാനമുറപ്പിച്ച നടി പിന്നീട് അവതാരകയായും എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അതിനാല്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. അടുത്തിടെയായിരുന്നു ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡരികിലെ മരം മുറിച്ചതിനെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ ചത്തത് ആരെയും വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. എന്നാൽ  ഇപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സാധിക വേണു​ഗോപാല്‍. 

സാധികയുടെ പോസ്റ്റ് വായിക്കാം

അരുത് കാട്ടാളാ

മുല്ലപെരിയാറോ,കടലോ, മലയോ, മഴയോ എന്തിനു സൂക്ഷ്മ ദൃഷ്ടിയാല്‍ കാണാന്‍ പോലും സാധ്യമാകാത്ത ഏതെങ്കിലും ഒരു രോഗ വിഷാണുവോ അറിഞ്ഞൊന്നു മനസുവച്ചാല്‍ തീരാനുള്ളവരാണ് നാം എന്ന ബോധ്യം പ്രളയം കൊറോണ എന്നിങ്ങനെ എത്ര അനുഭവിച്ചാലും പഠിക്കാത്ത ഭൂമിയുടെ അന്തകന്റെ പേരാണ് മനുഷ്യന്‍

വെട്ടി നിരത്തും മുന്‍പ് ജീവന്റെ കണികകള്‍ ഒന്നും തന്നെ ആ മരത്തില്‍ വസിക്കുന്നില്ലന്ന് ഒന്ന് ഉറപ്പു വരുത്തായിരുന്നു
എത്രയേറെ കുടുംബങ്ങള്‍ ആണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായതു എത്രയേറെ അനാഥജീവനുകള്‍ .
ദൈവത്തിന്റെ സ്വന്തം നാട്ടിലെ കൂട്ടക്കൊല.

ഓര്‍ക്കുക! അവരും നമ്മളെപ്പോലെ തന്നെ ഈ ഭൂമിയുടെ അവകാശികള്‍

Actress sadhika venugopal post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES