Latest News

പിങ്ക് അനാർക്കലിയിൽ അതിൻമനോഹാരിയായി സംവൃത സുനിൽ; ചിത്രങ്ങൾ വൈറൽ

Malayalilife
പിങ്ക് അനാർക്കലിയിൽ അതിൻമനോഹാരിയായി സംവൃത സുനിൽ; ചിത്രങ്ങൾ വൈറൽ

ലയാള സിനിമയിൽ ഒരുസമയത്ത് തിളങ്ങി നിന്ന നടിയാണ് സംവൃത സുനിൽ. നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും സംവൃതയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഇപ്പോഴും ഇഷ്ടമാണ്. ഇടയ്ക്ക് ഒരു റിയാലിറ്റി ഷോയിൽ വന്നപ്പോഴും രണ്ട് കയ്യും നീട്ടിയാണ് മലയാളികൾ സംവൃതയെ സ്വീകരിച്ചത്. ഇപ്പോഴിതാ സംവൃതയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. 

ഒരുപാട് നാളുകൾക്ക് ശേഷം നടത്തിയ ഒരു ഫോട്ടോഷൂട്ട് വിശേഷം സന്തോഷത്തോടെയാണ് സംവൃത പങ്കുവെച്ചത്. പിങ്ക് അനാർക്കലിയിൽ അതിൻമനോഹാരിയായി സംവൃതയെ കാണാം. 'വളരെ നാളുകൾക്ക് ശേഷം അലങ്കരിക്കപ്പെട്ടിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ടിയ നീൽ കാരിക്കാശ്ശേരിയുടെ ടി ആന്റ് എം സിഗ്‌നേച്ചറിന്റെ ലാ നോവിയ കളക്ഷനിൽ നിന്നുള്ള മനോഹരമായൊരു അനാർക്കലിയാണ് സംവൃത ധരിച്ചിരിക്കുന്നത്. 

ഏതാണ്ട് 50,000 രൂപയോളം വില വരും ഈ അത്യുഗ്രൻ അനാർക്കലിക്ക്. നിരവധി താരങ്ങളാണ് സംവൃതയുടെ ചിത്രത്തിന് സ്നേഹവും കമന്റുമായി രംഗത്തെത്തിയത്. സംവൃതയുടെ ഈ ഞെട്ടിക്കുന്ന ലുക്ക് കണ്ട് ആരാധകരും ഞെട്ടി. അതിനോടൊപ്പം മറ്റൊരു കാര്യവും കൂടി സംവൃത പങ്കുവെച്ചു. കുഞ്ചന്റെ മകൾ ശ്വേതാ കുഞ്ചനാണ് സംവൃതയുടെ മേക്ക് അപ്പ് ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ അതുല്യ കലാകാരനായ കുഞ്ചന്റെ മകൾക്ക് ഇത്രയും മനോഹമാരായി മേക്ക് അപ്പ് ചെയ്യാൻ അറിയാമോ എന്ന അമ്പരപ്പിലാണ് ആരാധകർ. സംവൃതയെ അതിസുന്ദരിയായ ഒരുക്ക്കിയിരിക്കുന്ന ഫുൾ ക്രെഡിറ്സ് ഞങ്ങൾ കുഞ്ചന്റെ മകൾക്ക് കൊടുക്കുവാണെന്നും ആരാധകർ കമന്റ് ചെയ്‌തു.
 

Actress samvritha sunil new pic goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES