മിനിസ്‌ക്രീനിലും ബിഗ്ഗ്സ്ക്രീനിലും ഏവർക്കും ഏറെ സുപരിചിതയായ താരമാണ് സോന നായർ.
വിവാഹത്തിനു ശേഷമാണ് മലയാളികൾക്ക് പ്രിയങ്കരിയായ താരം അഭിനയത്തിൽ കൂടുതലായി സജീവയാകുന്നത്. സോന നായർ ഇതിനോടകം തന്നെ കഥാപാത്രത്തിന് അനുയോജ്യമായ അഭിനയം കാഴ്ചവയ്ക്കാനുള്ള മികവും തെളിയിച്ചുകഴിഞ്ഞു. ചലച്ചിത്രലോകത്തിൽ താരം അരങ്ങേറ്റം കുറിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ്.തുടർന്ന് നിരവധി സിനിമകളിൽ നിന്നും സീരിയലുകളിൽ നിന്നുമാണ് താരത്തെ തേടി അവസരങ്ങൾ എത്തിയിരുന്നത്.
അതേസമയം തന്റെ സിനിമ ജീവവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സോന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും കൂടുതൽ സജീവമായത് വിവാഹത്തിന് ശേഷമാണ്. ആളുകൾ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു, അതിനുളള എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്.അദ്ദേഹത്തിനെ പോലെ ഒരാൾ അല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരിക്കലും ഇങ്ങനെ,ആകില്ലായിരുന്നു.വീട്ടമ്മയോ അല്ലെങ്കിൽ മറ്റൊരു ജോലിയിലേയ്ക്ക് പോകുമായിരുന്നു.ഒരിക്കലും അഭിനയത്തിലേയ്ക്ക് വരില്ലായിരുന്നു.
എന്റെ പ്രേക്ഷകരിലധികവും സ്ത്രീകളാണ്. ചെന്നൈയിൽ മാളുകളിലും മറ്റും പോകുമ്പോൾ ഇവർ ഓടി വരുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്.തമിഴിലെ തന്റെ ആദ്യ പരമ്പരയായിരുന്നു ഉയിരേ. ഇതിന് ശേഷം എയർപോർട്ടിലു മറ്റും നിൽക്കുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ട്.അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും സോന നായർ വ്യക്തമാക്കുകയാണ്.