അവതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികള്‍ക്ക് സുപരിചിതയാണ്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ദൃശ്യമാധ്യമങ്ങളില്‍ പുരുഷഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡിമാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്.ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവന് വഴി ഇന്റസ്ട്രിയില് എത്തിയതാണ് സുബി. എന്നാൽ ഇപ്പോൾ സുബിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഗേൾസ് സ്‌കൂളിലാണ് താൻ പഠിച്ചിരുന്നതെങ്കിലും അവിടുത്തെ ഹീറോയിനായിരുന്നു താൻ. അവിടുത്തെ രണ്ട് കുട്ടികൾക്ക് തന്നോട് പ്രണയമായിരുന്നെന്നും അവർ പറഞ്ഞു. ആശയും സുലേഖയും അതായിരുന്നു പേര്. പത്താം ക്ലാസിലായിരുന്നപ്പോൾ ഞാൻ സ്‌കൂൾ ലീഡർ കൂടിയായിരുന്നു. പി ടി പിരീഡിൽ അവർ കളിക്കാനൊന്നും പോകാതെ ജനലിലൂടെ തന്നെയിങ്ങനെ നോക്കിയിരിക്കും അന്ന് തനിക്കത് ബുദ്ധിമുട്ടായിരുന്നു.
ഒരിക്കൽ പനി വന്ന് പത്ത് പതിനഞ്ച് ദിവസം താൻ സ്കൂളിൽ പോയില്ല. അതുകഴിഞ്ഞ് ചെന്നപ്പോൾ അവർ ഓടിവന്ന് തന്നോട് ചോദിച്ചു എന്താ വരാതിരുന്നേ എന്ന്. സുഖമില്ലായിരുന്നെന്ന് താൻ മറുപടി പറഞ്ഞു. പത്ത് ദിവസമൊക്കെ കാണാതിരുന്നപ്പോഴൊക്കെ ഭയങ്കര വിഷമമായെന്നും ഒരു ഫോട്ടോ ഉണ്ടെങ്കിൽ തരാമോ കൈയിൽ വയ്ക്കാനായിട്ടെന്നും അവർ ചോദിച്ചു. അങ്ങനെയാണ് അവർക്ക് എന്നോട് പ്രേമമാണെന്ന് മനസ്സിലായതെന്നും സുബി പറഞ്ഞു. വിവാഹത്തെ കുറിച്ചും അവർ സംസാരിച്ചു.
തന്റെ വിവാഹം എപ്പോഴാണെന്ന് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. തനിക്ക് ഇതുവരെ അതിന് മൂഡ് വന്നിട്ടില്ലെന്നും അവർ പറഞ്ഞു. രണ്ടു മൂന്ന് പ്രണയം ഒക്കെ ഉണ്ടായിരുന്നു. നല്ല രീതിയിൽ മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോൾ പരസ്‌പരം തീരുമാനിച്ച് വേണ്ടെന്ന് വെക്കുകയായിരുന്നു. എനിക്ക് എന്റെ ഫാമിലി ആണ് വലുത്. തന്റെ ജീവിതത്തിലേക്ക് വരുന്ന ആൾ തന്നെക്കാൾ ഏറെ തന്റെ കുടുംബത്തെ സ്നേഹിക്കുന്നയാൾ ആവണം എന്നാണ് തനിക്ക്. അതിനാണ് താൻ ഏറ്റവും മുൻഗണന കൊടുക്കുന്നത് . യു എസിൽ നിന്നൊക്കെ ആലോചനയൊക്കെ വന്നിരുന്നു.
എന്നാൽ പറ്റിയ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സുബി പറഞ്ഞു.