നടന്‍ അജിത്തും സംഘവും ബൈക്കില്‍ ലഡാക്ക് യാത്ര നടത്തിയത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ട്രിപ്പിന് ശേഷം നടന്‍ ഹെലികോപ്റ്റര്‍ പറത്തുന്ന വീഡിയോയും ശ്രദ്ധ നേടുകയാണ്.
ബൈക്കില്‍ ലോകം ചുറ്റികറങ്ങുക, കാര്‍ റേസിംഗിലും ഷൂട്ടിംഗിലുമെല്ലാം ചാമ്പ്യനാവുക എന്നിങ്ങനെ സാഹസികമായ കാര്യങ്ങളോട് ഏറെ ഇഷ്ടമുള്ള താരമാണ് അജിത്. സിനിമയോളം തന്നെ തന്റെ പാഷനെയും ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തുന്ന അജിതിന്റെ വിശേഷങ്ങളേല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറാറുണ്ട്.
പൈലറ്റ് ലൈസന്‍സുള്ള വ്യക്തിയാണ് അജിത്. നടന്‍ ഹെലികോപ്റ്ററില്‍ കയറുന്നതിന്റെയും കോക്ക്പിറ്റിലിരിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും വൈറലാണ്.
അജിത്തും കൂട്ടുകാരും ലഡാക്കിലേക്ക് നടത്തിയ സാഹസികമായ ബൈക്ക് യാത്രയുടെ വീഡിയോകളും ചിത്രങ്ങളുമാണ് വൈറലായിരുന്നു. Tso Moriri ഓഫ് റോഡിലൂടെ കൂളായി ബൈക്ക് ഓടിച്ചുപോവുന്ന അജിത്തിന്റെ ഒരു വീഡിയോയും ഇപ്പോള്‍ ശ്രദ്ധ നേടുന്നുണ്ട്.
'എകെ 61' എന്ന് താത്കാലികമായി പേരു നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ ആണ്. കഴിഞ്ഞ ദിവസം, അജിതിനും മറ്റു സഹപ്രവര്‍ത്തകരോടും ഒന്നിച്ചു നടത്തിയ യാത്രാ ചിത്രങ്ങളും മഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
സംവിധായകന്‍ എച്ച് വിനോദിന്റെ വാലിമൈ ആണ് ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ അജിത് ചിത്രം. എകെ 61 പൂര്‍ത്തിയാക്കാല്‍ ഉടന്‍ തന്നെ അജിത് വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.