2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന് ചിത്രത്തിലൂടെ മലയ സിനിമയിലേക്ക് ചേക്കേറിയ താരപുത്രിയാണ് അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലോക്ക് ഡൗൺ സമയത്ത് സോഷ്യൽ മീഡിയ ചർച്ച ചെയ്‌ത കുടുംബങ്ങളിൽ ഒന്നാണ് കൃഷ്ണകുമാറിന്റേത്. എന്നാൽ ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.
സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്.ഇപ്പോള്‍ കൊറോണ കാലത്ത് ഷൂട്ടുകളൊന്നും ഇല്ലാതെ താരകുടുംബം ഒന്നിച്ച് ഒരു വീട്ടില്‍ തന്നെയാണ്. ക്വാറന്റൈന്‍ സമയമാണെങ്കിലും വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കുടുംബം മുഴുവന്‍ തിരക്കിലാണ്. പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും, വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകളാണ് കുടുംബം പങ്കുവെയ്ക്കുന്നത്. നടന്‍ കൃഷ്ണകുമാറും മക്കള്‍ക്കൊപ്പം കൂടാറുണ്ട്. എന്നാല്‍ അമ്മ സിന്ധു എന്നും ക്യാമറയ്ക്ക് പിന്നിലായിരിക്കും. എന്നാൽ ഇപ്പോൾ വീട് വൃത്തയാകാനും അഹാന മുൻപന്തിയിലുണ്ട്. എന്നാൽ ഇപ്പോൾ അഹാന ഫാൻ തുടയ്ക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
മാസ്ക് ധരിച്ചു കൊണ്ടാണ് വീട്ടിലെ ഫാൻ വൃത്തിയാകുന്ന ചിത്രമാണ് താരം ഇൻസ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.. ഇതിന് മുൻപും അഹാന അച്ഛനൊപ്പം സൈക്ലിംങിന് പോകുന്നതും ഡ്രൈവിങ് പഠിപ്പിക്കുന്നതുമായ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്. പോയ വര്‍ഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.