Latest News

ഒന്ദ്രിലയ്ക്ക് കാല്‍പാദത്തില്‍ അവസാന ചുംബനമേകി പ്രിയതമനായ സബ്യാസാചി; 24 കാരിയായ യുവ നടി ഒന്ദ്രില വിട പറയുന്നത് കാന്‍സറിനോട് പൊരുതി; മരണം ഹൃദയസ്തംഭനം മൂലം

Malayalilife
ഒന്ദ്രിലയ്ക്ക് കാല്‍പാദത്തില്‍ അവസാന ചുംബനമേകി പ്രിയതമനായ സബ്യാസാചി; 24 കാരിയായ യുവ നടി ഒന്ദ്രില വിട പറയുന്നത് കാന്‍സറിനോട് പൊരുതി; മരണം ഹൃദയസ്തംഭനം മൂലം

ണ്ടു തവണ കാന്‍സറിനോടു പോരാടി മരണത്തോടു കീഴടങ്ങിയിരിക്കുകയാണ് ഇരുപത്തിനാലുകാരിയായ ബംഗാളി നടി ഒന്ദ്രില ശര്‍മ.പക്ഷാഘാതത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബംഗാളി നടി ഐന്ദ്രില ശര്‍മ്മ  ഞായറാഴ്ച ഉച്ചയോടെയാണ് വിട പറഞ്ഞത്. നവംബര്‍ ഒന്നാം തീയതിയാണ് ഐന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ബ്രെയ്ന്‍ സ്‌ട്രോക്ക് സംഭവിച്ചതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒന്ദ്രില മുര്‍ഷിദാബാദ് സ്വദേശിനിയാണ്. ടെലി സമ്മാന്‍ പുരസ്‌കാരം പോലുളള അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുളള താരത്തെ യാത്രയാക്കുന്ന പ്രിയതമന്റെ വീഡിയോ ആണ് ഇപ്പോള്‍ ഏവരുടെയും കണ്ണ് നനയിക്കുന്നത്.

ഒന്ദ്രിലയുടെ പ്രിയതമനായ സബ്യാസാചി ചൗധരിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ പ്രാണനായ ഒന്ദ്രിലയ്ക്ക് കാല്‍പാദത്തില്‍ അവസാന ചുംബനമേകുന്ന സബ്യാസാചിയുടെ ദൃശ്യങ്ങള്‍ ആരെയും നേമ്പരപ്പെടുത്തുന്നതാണ്.

2015 ലാണ് ഒന്ദ്രിലയ്ക്ക് ബോണ്‍ മാരോ അര്‍ബുദമാണെന്ന് പരിശോധനയില്‍ തെളിയുന്നത്. വര്‍ഷങ്ങളുടെ കീമോതെറാപ്പിയ്ക്കു ശേഷം അര്‍ബുദത്തെ തോല്‍പ്പിച്ച് 2016 ലാണ് ഒന്ദ്രില ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. 2021 ല്‍ വീണ്ടും ശ്വാസകോശത്തില്‍ ട്യൂമര്‍ പിടിപ്പെട്ടതായി റിപ്പോര്‍ട്ട് വന്നു. അതിനു വേണ്ടിയുളള കീമോതെറാപ്പി ചെയ്യുന്ന സമയത്താണ് ഒന്ദ്രിലയ്ക്ക് ബ്രെയ്ന്‍ സ്‌ട്രോക്ക് ഉണ്ടാകുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും,

തന്റെ പ്രിയതമന്‍ സബ്യസാചി ചൗധരിയ്‌ക്കൊപ്പം ബഗാര്‍എന്ന വെബ് സീരീസിലാണ് ഒന്ദ്രില അവസാനമായി അഭിനയിച്ചത്.ബംഗാളി പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് ഐന്ദ്രിലയുടേത്. 'ജുമുര്‍' എന്ന ടിവി ഷോയിലൂടെ ഷോബിസിലേക്ക് ചുവടുവെച്ച ശേഷം, 'ജിയോന്‍ കത്തി', 'ജിബോണ്‍ ജ്യോതി' തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട്.

 


 

Aindrila Sharma Passes Away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES