ബോളിവുഡ് നടന്‍ അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരായി. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മുംബൈയില്‍ വെച്ചു നടന്ന വിവാഹ റിസപ്ഷനില്‍ ഹൃതിക് റോഷന്‍, വിക്കി കൗശല്‍, തബു, കല്‍കി തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു. കാമുകി സബ ആസാദിനൊപ്പമാണ് ഹൃതിക് ചടങ്ങിനെത്തിയത്.
ഫുക്രെ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019 ലാണ് റിച്ചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ഥന നടത്തി. 2021 ല്‍ വിവാഹം നടത്താന്‍ തീരുമാനിച്ചെങ്കിലും കോവിഡ് മൂലം മാറ്റിവെയ്ക്കുകയായിരുന്നു.
ഹിന്ദിയിലും ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച നടനാണ് അലി ഫസല്‍. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7 സിനിമയില്‍ അതിഥി വേഷത്തില്‍ അലി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡെത്ത് ഓണ്‍ ദ നൈല്‍ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഫുക്രെ 3, ഹോളിവുഡ് ചിത്രം കാണ്ഡഹാര്‍, ഖുഫിയ തുടങ്ങിയവയാണ് അലി ഫസലിന്റെ പുതിയ ചിത്രങ്ങള്‍.
പഞ്ചാബ് സ്വദേശിയായ റിച്ച 2008 ല്‍ റിലീസ് ചെയ്ത് ഒയ് ലക്കി, ലക്കി ഒയ് സിനിമയിലൂടെ അഭിനയരംഗത്തെത്തി. ഗ്യാങ്സ് ഓഫ് വസേപൂര്‍, ഫുക്രെ മസാന്‍ എന്നിവയാണ് പ്രധാന സിനിമകള്‍.