Latest News

കുടുംബം കടക്കെണിയിൽ പെട്ടിരുന്നു; എട്ടുവർഷത്തോളം വളരെയധികം ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്: ആമിർ ഖാൻ

Malayalilife
കുടുംബം കടക്കെണിയിൽ പെട്ടിരുന്നു; എട്ടുവർഷത്തോളം വളരെയധികം ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്: ആമിർ ഖാൻ

ബോളിവുഡിലെ ശ്രദ്ധേയനായ താരമാണ് നടൻ ആമിർ ഖാൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളതും. വലിയ ആരാധക പിന്തുണയാണ് രാജ്യത്തിന് അകത്തും പുറത്തുമായി അമീർഖാൻ ചിത്രങ്ങൾ ബോക്‌സോഫീസിൽ ഇപ്പോഴും കാഴ്ചവെക്കുന്നത്.  എന്നാൽ സിനിമാ മേഖലയിൽ സുഖകരമല്ലാത്തൊരു ജീവിതമായിരുന്നു തന്റേതായ വ്യക്തിമുദ്ര പതിപിച്ച് ഉയരങ്ങളുടെ പടവുകൾ കയറും മുൻപ്  താരത്തിന്റേത്. പലപ്പോഴും വികാരാധീതനായി കുടുംബത്തിലെ കടബാദ്ധ്യതകൾ കാരണം തനിക്കും സഹോദരങ്ങൾക്കും സ്‌കൂൾ ഫീസ് അടയ്ക്കാൻ പോലും കഴിയാതിരുന്ന ബാല്യകാലം ഓർത്തെടുക്കുമ്പോൾ ആമിർ  സംസാരിക്കാറുണ്ട്.

തന്റെ കുട്ടിക്കാലത്തെ അനുഭവ കഥകൾ പ്രേക്ഷകർക്ക് ഒരു അഭിമുഖത്തിൽ ആമിർ പങ്കുവച്ചിരിക്കുകയാണ്. താരം പറഞ്ഞത് ഇങ്ങനെ.
‘കുട്ടിക്കാലത്ത് എന്റെ കുടുംബം കടക്കെണിയിൽ പെട്ടിരുന്നു. എട്ടുവർഷത്തോളം വളരെയധികം ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്. പഠനകാലത്ത് ആറാം ക്ലാസിൽ ആറ് രൂപ, ഏഴാം ക്ലാസിൽ ഏഴ് രൂപ, എട്ടാം തരത്തിൽ എട്ട് രൂപ എന്നിങ്ങനെയായിരുന്നു സ്‌കൂൾ ഫീസ്. അന്നൊക്കെ കൃത്യസമയത്ത് ഫീസ് അടയ്ക്കാൻ കഴിയാതെ വന്നിട്ടുണ്ട്. 

ഒന്നോ രണ്ടോ മുന്നറിയിപ്പ് നൽകിയ ശേഷം സ്‌കൂൾ പ്രിൻസിപ്പൾ ഫീസടയ്ക്കാത്ത കുട്ടികളുടെ പേരുകൾ അസംബ്ലിയിൽ വിളിക്കും’ അമീർ നിറമിഴികളോടെ പറഞ്ഞു. ഇന്നും അഭിനയ മേഖലയിൽ താരം സജീവമാണ്. നിരവധി ആരാധകരാണ് ആമിറിന് ഉള്ളതും.
 

Read more topics: # Amir khan words about family
Amir khan words about family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES