Latest News

രണ്ടു രൂപ പോലും എടുക്കാനില്ലാത്ത അവസരമായിരുന്നു അത്; ഏറ്റവും പ്രിയപ്പെട്ടത് പോലും അതിനാല്‍ വേണ്ടെന്ന് വച്ചു; കയ്‌പ്പേറിയ കുട്ടിക്കാല കഥ പങ്കുവച്ച് ബിഗ്ബി

Malayalilife
രണ്ടു രൂപ പോലും എടുക്കാനില്ലാത്ത അവസരമായിരുന്നു അത്; ഏറ്റവും പ്രിയപ്പെട്ടത് പോലും അതിനാല്‍ വേണ്ടെന്ന് വച്ചു; കയ്‌പ്പേറിയ കുട്ടിക്കാല കഥ പങ്കുവച്ച് ബിഗ്ബി

സൂപ്പര്‍സ്റ്റാറുകളില്‍ പലരും കയ്‌പ്പേറിയ കുട്ടിക്കാലത്തിലൂടെ കടന്നുപോയവരാണ്. പുതുതലമുറയെ അപേക്ഷിച്ച് കഷ്ടപാടും ദാരിദ്രവുമായിരുന്നു പലരുടെയും വീടുകളില്‍. ഇപ്പോള്‍ കുട്ടിക്കാലത്ത് താനും കുടുംബവും കടന്നുപോയ വിഷമകരമായ കാലഘട്ടത്തെക്കുറിച്ച് പറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ എത്തിയിരിക്കയാണ്. കോന്‍ ബനേഗാ ക്രോര്‍പതിയിലെ പുതിയ എപ്പിസോഡിലായിരുന്നു സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞത്. രണ്ട് രൂപ എടുക്കാനില്ലാത്തതിനാല്‍ സകൂള്‍ ക്രിക്കറ്റ് ടീമില്‍ ചേരാനായില്ലെന്നാണ് താരം പറഞ്ഞത്.

ഷോയിലെ മത്സരാര്‍ത്ഥിയായ ജയ് തന്റെ കുടുംബത്തിന്റെ വിഷമസ്ഥിതിയെക്കുറിച്ച് പറഞ്ഞപ്പോഴാണ് തന്റെ കുട്ടിക്കാലത്തെ കയപ്പേറിയ ഓര്‍മകള്‍ ബിഗ് ബി ഓര്‍ത്തെടുത്തത്. കുട്ടിക്കാലത്ത് സകൂള്‍ ടീമില് ചേരാന് അമിതാഭ് ബച്ചന് ആഗ്രഹിച്ചിരുന്നു. എന്നാല് അതിനുവേണ്ടി രണ്ട് രൂപ വേണം. അമ്മ തേജി ബച്ചനോട് ചോദിച്ചപ്പോള്‍ രണ്ട് രൂപ ഇല്ല എന്നായിരുന്നു മറുപടി. ആ രണ്ട് രൂപയുടെ പ്രാധാന്യം തനിക്ക് ഇന്നും ഓര്‍മയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഈ സംഭവത്തിലൂടെ താന്‍ പഠിച്ച ഏറ്റവും വലിയ പാഠം അതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഇതു കൂടാതെ മറ്റൊരു ഓര്‍മയും അദ്ദേഹം പങ്കുവെച്ചു. അച്ഛന് ഹരിവംശ റായ് ബച്ചനുമായി ബന്ധപ്പെട്ടതാണ് ആ ഓര്‍മ. ഫോട്ടോഗ്രാഫിയില്‍ വളരെ താല്പ്പര്യമുണ്ടായിരുന്നു അമിതാഭിന്. റഷ്യയിലേക്കുള്ള ആദ്യ യാത്രയില്‍ അച്ഛന്‍ തനിക്ക് ക്യാമറ വാങ്ങിക്കൊണ്ടുവന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇത് അമിതാഭ് ബച്ചന്‍ അഭിനേതാവായതിന് ശേഷമായിരുന്നു. ഇപ്പോഴും താന്‍ ആ ക്യാമറ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

Read more topics: # Big B,# Amitabh Bachchan ,# child hood
Amitabh Bachchan shares his child hood memmories

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES