ക്യാമറ ഫോക്കസ് ചെയ്ത് അടുക്കുന്തോറും വെള്ളത്തില്‍ സ്ഫടികം പോലെ തെളിഞ്ഞു വരുന്നതു പൊലീസ് യൂണിഫോമില്‍ മലയാളത്തിന്റെ പ്രിയ നടന്‍ ടൊവിനോ തോമസിന്റെ ചിത്രമാണ്.അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ആദ്യ ലുക്കാണിത്. അണിയറപ്രവര്‍ത്തകര്‍ ഇന്നു പുറത്തുവിട്ടിരിക്കുന്ന മനോഹരമായ കാഴ്ച്ച ഏറെ ശ്രദ്ധേയമാകുന്നു.
ഈ ചിത്രത്തിന്റെ ആദ്യത്തെ കാഴ്ച്ചയുമാണിത്.വെള്ളത്തില്‍ തലതിരിഞ്ഞു വരുന്ന ടൊവിനോയുടെ മുഖം എത്തി നില്‍ക്കുന്നതു നേര്‍ക്കുള്ള മുഖത്തില്‍. അതിന്റെ പ്രതിഫലനമാണ് വെള്ളത്തില്‍ തെളിയുന്നത്‌വലിയ അര്‍ത്ഥം നല്‍കുന്നതാണ് ഈ കാഴ്ച്ച .
നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റം മികച്ച ഇന്‍സ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും.
എസ്.ഐ. ആനന്ദ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്.
അന്വേഷകരുടെ കഥയല്ല അന്വേഷണങ്ങളുടെ കഥ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്.കാപ്പയുടെ വലിയ വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ തിരക്കഥാകൃത്ത് ജിനു.വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വന്‍ താരനിരയുടെ അകമ്പടിയോടെയും വലിയ മുതല്‍ മുടക്കോടെയുമാണ് ഈ ചിത്രമെത്തുന്നത്. ഷമ്മി തിലകന്‍, ബാബുരാജ്, സിദ്ദിഖ്, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍,
അസീസ് നെടുമങ്ങാട്, വിനീത് തട്ടില്‍, ജയ്‌സ് ജോര്‍ജ്, പ്രമോദ് വെളിയനാട്, അര്‍ത്ഥനാ ബിനു, അശ്വതി മനോഹരന്‍, കെ.കെ.സുധാകരന്‍, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ജിനു.വി.ഏബ്രഹാമിന്റേതാണ്.
കടുവയുടെ മികച്ച വിജയത്തിനു ശേഷം ജിനു.വി. ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് പ്രശസ്ത തമിഴ് സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ ഈണം പകര്‍ന്നിരിക്കുന്നു.
ഛായാഗ്രഹണം - ഗൗതം ശങ്കര്‍.
എഡിറ്റിംഗ് - സൈജു ശ്രീധര്‍.
കലാസംവിധാനം - ദിലീപ് നാഥ്.
മേക്കപ്പ് - സജി കാട്ടാക്കട
കോസ്റ്റ്യും - ഡിസൈന്‍ - സമീരാ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അനീവ്‌സുക്യമാരന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - പ്രതാപന്‍ കല്ലിയൂര്‍.
പ്രൊഡക്ഷന്‍ കണ്‍ടോളര്‍ - സഞ്ജു ജെ.
കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
വാഴൂര്‍ ജോസ്.