നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ നായികയായ 'ആയിഷ' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.റിലീസിനു മുമ്പ് ആയിഷയുടെ കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് മുന്‍ വിധികളൊന്നും നല്‍കിയിരുന്നില്ലെങ്കിലും കഥാന്ത്യത്തില്‍ പ്രശസ്ത നാടക, ചലച്ചിത്ര അഭിനേത്രി നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിലെ ഒരു ഏടായിരുന്നു ദൃശ്യവല്‍ക്കരിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴിതാ ആയിഷയെ കാണാന്‍ തിയേറ്ററിലെത്തിയിരിക്കുകയാണ് നിലമ്പൂര്‍ ആയിഷ.
താന്‍ അനുഭവിച്ച ദു:ഖങ്ങളും ത്യാഗങ്ങളും നേരില്‍ കാണാന്‍ കഴിഞ്ഞ സന്തോം ചിത്രം കണ്ടിറങ്ങിയ ശേഷം ഒറിജിനല്‍ ആയിഷ പങ്ക് വച്ചു.പരിചിതമല്ലാത്ത ലോകത്ത് എത്തിപ്പെടുന്ന മലയാളിയായ ഒരു സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്...
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലും ആയിഷ റിലീസ് ചെയ്യുന്നുണ്ട്.ഗള്‍ഫ് നാടുകളായ റാസല്‍ഖൈമയിലും ഫുജൈറയിലും കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്. അഭിനേതാക്കളേറെയും പുറത്തുനിന്നുള്ളവരായിരുന്നു.
സിനിമയില്‍ മഞ്ജു വാര്യര്‍, രാധിക, കൃഷ്ണ ശങ്കര്‍ എന്നിവരൊഴിച്ച് പരിചിത മുഖങ്ങള്‍ കുറവാണുള്ളത്. നിരവധി വിദേശ ആഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പ്രശംസനീയമായ പ്രകടനമാണ് മോണ എന്ന അഭിനേത്രിയും കാഴ്ച്ചവച്ചിരിക്കുന്നത്
ഹലാല്‍ ലവ് സ്റ്റോറി, മോമോ ഇന്‍ ദുബായ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആഷിഫ് കക്കോടിയാണ് ആയിഷയുടെ കഥയും തിരക്കഥയും രചിച്ചിട്ടുള്ളത്.