Latest News

ആദ്യം വന്ന അവസ്ഥ വച്ച് നോക്കുമ്പോള്‍ പല ആംഗിളിലെ പറയാന്‍ കഴിയൂ; എല്ലാവര്‍ക്കും പ്ലസും മൈനസും ഉണ്ടായിരുന്നു എന്ന് ബാലചന്ദ്ര മേനോൻ

Malayalilife
ആദ്യം വന്ന അവസ്ഥ വച്ച് നോക്കുമ്പോള്‍  പല ആംഗിളിലെ പറയാന്‍ കഴിയൂ; എല്ലാവര്‍ക്കും പ്ലസും മൈനസും ഉണ്ടായിരുന്നു എന്ന്  ബാലചന്ദ്ര മേനോൻ

മികച്ച നായികമാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സംവിധായകനാണ് ബാലചന്ദ്ര മേനോൻ. മലയാളത്തിലേയ്ക്ക് ആദ്യം ആനി, ശോഭന, പാര്‍വതി, നന്ദിനി, ലിസ്സി തുടങ്ങിയ നായികമാർ  എത്തിയത് ബാലചാന്ദ്രൻ മേനോന്റെ ചലച്ചിത്രങ്ങളിലൂടെയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രത്തോളം നായികമാരെ പരിചയപ്പെടുത്തിയ മറ്റൊരു സംവിധായകന്‍  വേറെയുണ്ടാകില്ല. എന്നാൽ ഇപ്പോഴിൾ  താൻ കൊണ്ടു വന്ന നായികമാരിൽ ഏറ്റവും മികച്ച അഭിനേത്രി ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ."ഞാന്‍ കൊണ്ട് വന്ന നായികമാരെ താരതമ്യം ചെയ്യണമെങ്കില്‍ ഇവരുടെ എല്ലാ സിനിമയും ഞാന്‍ കാണണം, അങ്ങനെ ഞാന്‍ കണ്ടിട്ടില്ല. അവര്‍ ആദ്യം വന്ന അവസ്ഥ ചോദിക്കുകയാണെങ്കില്‍ എനിക്ക് ഉത്തരം പറയാന്‍ കഴിയും.

ആദ്യം വന്ന അവസ്ഥ വച്ച് നോക്കുമ്പോള്‍ ഇത്രയും പേരുടെ കൂട്ടത്തില്‍ പല ആംഗിളിലെ പറയാന്‍ കഴിയൂ, അതില്‍ എല്ലാവര്‍ക്കും പ്ലസും മൈനസും ഉണ്ടായിരുന്നു. ഞാന്‍ ഇവരെയൊക്കെ കൊണ്ട് വന്നു എന്ന ഉത്തരവാദിത്വം മാത്രമേ എനിക്കുള്ളൂ. ഇത് കഴിഞ്ഞു ഇവര്‍ എവിടെയല്ലാമോ പോയി എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടുണ്ട്. ഇത് എല്ലാം എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് ഇതില്‍ ഏതാണ് ബെസ്റ്റ് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ ഫസ്റ്റ് എക്സിപീരിയന്‍സ് എന്ന നിലയില്‍ ഒരുപാടു ഗുണങ്ങള്‍ ഒരുപാട് പേരില്‍ വേറിട്ട്‌ വേറിട്ട്‌ നില്‍ക്കുകയാണ്".

ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭനയെ ബാലചന്ദ്ര മേനോൻ സിനമയിലേയ്ക്ക് കൊണ്ട് വന്നത്. 1984ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബാലചന്ദ്രമേനോൻ,ശോഭന,അടൂർ ഭാസി,ഭരത് ഗോപിതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. കാർ‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 . നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിനേയും സിനിമയിലേക്ക് കൊണ്ട് വന്നത് ബാലചന്ദ്രമോനോനാണ്. മണിയൻ പിള്ള അഥവ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവർക്ക് ലഭിച്ചത് എന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.
 

Balachandra menon words about her best heroine

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES