Latest News

പ്രതിയോഗിയായി വന്ന ഒരു വ്യക്തിയെ പത്ത് മിനിട്ടുകൊണ്ടാണ് പുള്ളി മാറ്റിയെടുത്തത്: ബാലചന്ദ്രമേനോന്‍

Malayalilife
പ്രതിയോഗിയായി വന്ന ഒരു വ്യക്തിയെ പത്ത് മിനിട്ടുകൊണ്ടാണ് പുള്ളി മാറ്റിയെടുത്തത്:  ബാലചന്ദ്രമേനോന്‍

 മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ്  ബാലചന്ദ്രമേനോൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം ഇപ്പോൾ പ്രേംനസീറിനെക്കുറിച്ച്‌ ഓര്‍മ്മകള്‍ പങ്കുവെച്ച്‌  എത്തിയിരിക്കുകയാണ്. ഫില്‍മി ഫ്രൈഡേയ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ്  അദ്ദേഹം തന്റെ അനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.ബാലചന്ദ്രമേനോന്റെ സുഹൃത്തായ ഒരു ബാങ്ക് ഉദ്യോഗസ്ഥനും പ്രേംനസീറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍   കൂടെയുണ്ടായിരുന്നു. അവര്‍ക്ക് നസീറിന്റെ സിനിമകളോട് പൊതുവെ ഇഷ്ടമില്ലായിരുന്നു.

എ വി എം സ്റ്റുഡിയോയിലേക്കായിരുന്നു പോയത്. പ്രേംനസീറിനെയും അയാളുടെ അഭിനയവും ഇഷ്ടമല്ലാത്ത ആളായിരുന്നു സുഹൃത്ത്. ഒരു നടനെന്ന രീതിയില്‍ അത്ര ബഹുമാനം തോന്നുന്ന ഒരാളല്ല നസീര്‍ എന്ന് അയാള്‍ പറഞ്ഞു.

ഇരുവരും എ വി എം സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞ് നസീര്‍ എത്തി തൊട്ടപ്പുറത്തുള്ള കസേരയില്‍ സുഹൃത്തായ ബാങ്ക് ഉദ്യോഗസ്ഥനെയും പിടിച്ചിരുത്തി. ചെറിയ ചോദ്യങ്ങള്‍ക്ക് പോലും അദ്ദേഹം വ്യക്തമായി മറുപടി നല്‍കിയിരുന്നു.

ഇതിനിടയില്‍ താന്‍ സ്റ്റുഡിയോയുടെ അകത്തേക്ക് പോയിരുന്നുവെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. ഈ സമയത്ത് നസീര്‍ സാറും ബാങ്ക് ഉദ്യോഗസ്ഥനായ സുഹൃത്തും തമ്മില്‍ ഒരു പത്തു മിനുട്ട്നേരം സംസാരിച്ചു. അത് ഞാന്‍ കണ്ടിരുന്നു. അതുകഴിഞ്ഞ് തിരിച്ച്‌ പോരുന്ന സമയത്ത് ഞാന്‍ അത്ഭുതപ്പെട്ടു. സുഹൃത്ത് പറഞ്ഞു എനിക്ക് അദ്ദേഹത്തെ തീരെ ഇഷ്ടമല്ലായിരുന്നു, എന്നാല്‍ പത്ത് മിനുട്ട് നേരം സംസാരിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തന്റെ ആരാധകനായി മാറി.

അദ്ദേഹത്തിന്റെ പ്രതിയോഗിയായി വന്ന ഒരു വ്യക്തിയെ പത്ത് മിനിട്ടുകൊണ്ടാണ് പുള്ളി മാറ്റിയെടുത്തത്. പ്രേംനസീറിന്റെ വിജയമെന്ന് പറയുന്നത് അതാണെന്നും-ബാലചന്ദ്രമേനോന്‍ തുറന്ന്  പറഞ്ഞു.

Balachandra menon words about prem nazir

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES