Latest News

സസ്‌പെന്‍സ് നിലനിര്‍ത്തി ദിലീപ്  അരുണ്‍ ഗോപി ചിത്രം ബാന്ദ്രയുടെ സെക്കന്‍ഡ് ടീസര്‍; മാസ് ഗെറ്റപ്പില്‍ ദീലിപും തമന്നയുമെത്തുന്ന ടീസര്‍ കാണാം

Malayalilife
സസ്‌പെന്‍സ് നിലനിര്‍ത്തി ദിലീപ്  അരുണ്‍ ഗോപി ചിത്രം ബാന്ദ്രയുടെ സെക്കന്‍ഡ് ടീസര്‍; മാസ് ഗെറ്റപ്പില്‍ ദീലിപും തമന്നയുമെത്തുന്ന ടീസര്‍ കാണാം

രാമലീലയ്ക്ക് ശേഷം ദിലീപ് - അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ വരുന്ന 'ബാന്ദ്ര' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ റിലീസായി.  മാസ്സ് ഗെറ്റപ്പില്‍ ദിലീപ് എത്തുമ്പോള്‍ നായികയായി തമന്നയും എത്തുന്നു. മാസ്സ് ആക്ഷന്‍ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ചിത്രം കൂടിയാണ് ഇത്. പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ടീസര്‍ വൈറലായി മാറിക്കഴിഞ്ഞു. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷത്തോടെയാണ് മലയാളികള്‍ ഏറ്റുവാങ്ങിയത്. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. 

ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്.

 അന്‍ബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആര്‍ ഒ - ശബരി

Bandra Official Teaser 2 Dileep Tamannaah

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES