ഒരുപാട് നേരം ചിന്തിച്ചു.....പക്ഷേ എനിക്ക് ഇതിനൊരു ക്യാപ്ഷന്‍ കിട്ടിയില്ല; മഞ്ഞ ടോപ്പും നീല ജീന്‍സും ധരിച്ച് സ്റ്റൈലിഷ് ആന്‍ഡ് സിംപിള്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഭാവന

Malayalilife
topbanner
ഒരുപാട് നേരം ചിന്തിച്ചു.....പക്ഷേ എനിക്ക് ഇതിനൊരു ക്യാപ്ഷന്‍ കിട്ടിയില്ല; മഞ്ഞ ടോപ്പും നീല ജീന്‍സും ധരിച്ച് സ്റ്റൈലിഷ് ആന്‍ഡ് സിംപിള്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഭാവന

ഞ്ഞ ടോപ്പും നീല ജീന്‍സും ധരിച്ച് സ്റ്റൈലിഷ് ആന്‍ഡ് സിംപിള്‍ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുകയാണ് നടി ഭാവന. ജീന്‍സും ടോപ്പും അണിഞ്ഞുള്ള ചിത്രങ്ങള്‍ ഒരുപാട് നേരം ചിന്തിച്ചു, പക്ഷേ എനിക്ക് ഇതിനൊരു ക്യാപ്ഷന്‍ കിട്ടിയില്ല, അതിനാല്‍ നല്ലൊരു വെള്ളിയാഴ്ച ആശംസിക്കുന്നു എ്ന്ന കുറിപ്പോടെയാണ് നടി പങ്ക് വച്ചത്.

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നത്.  നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.വിവാഹശേഷം മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയില്‍ താരം സജീവമായിരുന്നു. ഇന്‍സ്‌പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയില്‍.കോം, ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളില്‍ ഭാവന അഭിനയിച്ചിരുന്നു.

ഷറഫുദ്ദീനാണ് ആണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ചിത്രത്തിലെ നായകന്‍. സംവിധായകന്‍ ആദില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്. സംഭാഷണം വിവേക് ഭരതന്‍. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.

Read more topics: # ഭാവന
Bhavana new photos in social media

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES