Latest News

ദൃശ്യം 2വിന് ശേഷം കൈതി റീമേക്കുമായി അജയ് ദേവ്ഗണ്‍;ഭോല ടീസര്‍ എത്തി

Malayalilife
ദൃശ്യം 2വിന് ശേഷം കൈതി റീമേക്കുമായി അജയ് ദേവ്ഗണ്‍;ഭോല ടീസര്‍ എത്തി

ലോകേഷ് കനകരാജ്- കാര്‍ത്തി ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ' ഭോല' യുടെ ടീസര്‍ എത്തി. അജയ് ദേവ്ഗണ്‍ നായകനും സംവിധായകനുമാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2023 ആഗസ്റ്റ് 30ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല.

ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് ഡില്ലിയുടെ വേഷത്തിലെത്തുന്നത്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. കൈതിയുടെ കഥയില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാകും ഹിന്ദി റീമേക്ക് എത്തുക. റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി സീരിസ,് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

2019ലാണ് കൈതി റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണവും വന്‍ ബോക്‌സ് ഓഫിസ് വിജയവും നേടിയ ചിത്രം കേരളത്തിലും മികച്ച പ്രതികരണം സ്വന്തമാക്കി.അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'ഭോലാ'. 'യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നിവയാണ് അജയ് ദേവ്ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍

'ദൃശ്യം 2'വാണ് അജയ് ദേവ്ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് നേടുന്നത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്തത്. ഭൂഷന്‍ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്ണന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിദ ദത്ത, മൃണാള്‍ ജാധവ്, രജത് കപൂര്‍, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു.  'ദൃശ്യം' ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്ഗണ്‍ തന്നെയായിരുന്നു നായകന്‍.

Read more topics: # ഭോല' ,# ടീസര്‍
Bholaa Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES