മമ്മൂട്ടി എന്ന നടന്റെ സിനമാ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലെ ഒന്നായിരുന്നു ബിഗ് ബി. ചിത്രം പോലെ തന്നെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയ്ക്ക് ഏറെ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. ഫ്രൈഡെ മാറ്റിനിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തത്.......
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അമല്‍ നീരദ് ചിത്രമാണ് ബിലാല്‍. സിനിമ ഇറങ്ങി ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ബിലാല്‍ ജോണ്‍ കുരിശിങ്കലിന് ആരാധകര്‍ ഏറെയാണ്. ബകേരളത്തിലും വിദേശത്തുമായി ചിത്രീകരണം നടക്കാനിരിക്കുന്ന ബിലാല്‍ 2023ല്‍ തിയേറ്ററുകളിലെത്തുമെന്നതാണ് ഏറ്റവും പുതിയ വിവരം.
സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്താണ് ചിത്രീകരിക്കുകയെന്നാണ് വിവരം. 2023ല്‍ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കും. 2007ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, ഇന്നസെന്റ് തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്.
മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം റോഷാക്കാണ്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം,കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
മമ്മൂട്ടി എന്ന നടന്റെ സിനമാ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലെ ഒന്നായിരുന്നു ബിഗ് ബി. ചിത്രം പോലെ തന്നെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയ്ക്ക് ഏറെ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. ഫ്രൈഡെ മാറ്റിനിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തത്.......