സെലിബ്രിറ്റി ക്രിക്കറ്റ്‌റേഴ്‌സ് ഫ്രറ്റര്‍ണിറ്റിയുടെ കീഴില്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ് ടീം അണിയിച്ചൊരുക്കിയ വെല്‍ കെയര്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ് കപ്പ് സീസണ്‍ ത്രീയില്‍ വിഫ്റ്റ് കേരള ഡയറക്ടര്‍സ് ഇലവന്‍ ക്യൂബസ് കിങ്സ് മേക്കഴ്‌സിനെ 50 റണ്‍സിനു പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഉടനീളം ഗംഭീര പ്രകടനം കാഴ്ച വെച്ച വിഫ്റ്റ് കേരള ഡയറക്ടര്‍സ് ഇലവന്‍ ഒരു മാച്ച് പോലും തോല്‍ക്കാതെ ആണ് ഫൈനലില്‍ കപ്പ് ഉയര്‍ത്തിയത്.
ഫൈനല്‍ മത്സരത്തില്‍ ക്യാപ്റ്റന്‍ സജി സുരേന്ദ്രന്‍ player ഓഫ് ദി മാച്ച് ആയി.മത്സരത്തില്‍ ഡയറക്ടര്‍സ് ഇലവന്റെ പ്ലയെര്‍സ് എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു.സജി സുരേന്ദ്രന്‍ ന്റെയും ശ്യംധര്‍ ന്റെയും 114 റണ്‍സിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഡയറക്ടര്‍സ് ഇലവന് സഹായിച്ചത്.
സജി സുരേന്ദ്രന്‍ 50(25) ശ്യംധര്‍ 54(33). സജി സുരേന്ദ്രന്‍ ഫെമ്ഷാദ് എന്നിവര്‍ മുന്ന് വിക്കറ്റ് വീതം നേടി. ക്യൂബസ് കിങ്സ് മേക്കേഴ്‌സിന് വേണ്ടി ആക്ടര്‍ സിംഗര്‍ സിദ്ധാര്‍ഥ് മേനോന്‍ 49 റണ്‍സ് എടുത്തു.ടൂര്‍ണമെന്റിലെ മികച്ച ബാറ്റര്‍ ആയും ടൂര്‍ണമെന്റിലെ മികച്ച താരമായും മില്ലെനിയം സ്റ്റാര്‍സ് ടീമിലെ അര്‍ജുന്‍ രവീന്ദ്രനെയും മികച്ച ബോളര്‍ ആയി കിങ് മേക്കഴ്‌സിലെ അഖില്‍ വേണുവിനെയും മികച്ച വിക്കെറ്റ് കീപ്പര്‍ ആയി സുവി സ്ട്രികേഴ്‌സിലെ ജാക്കി യെയും തിരഞ്ഞെടുത്തു.

സെലിബ്രിറ്റി ക്രിക്കറ്റ്‌റേഴ്‌സ് ഫ്രറ്റര്‍ണിറ്റിയുടെ പ്രേസിഡന്റ് അനില്‍ തോമസ് സെക്രട്ടറി സജി സുരേന്ദ്രന്‍ ടൂര്‍ണമെന്റ് കമ്മിറ്റി മെമ്പര്‍ അശോക് നായര്‍,ജോബി എന്നിവരോടൊപ്പം മറ്റ് സി സി എഫ് എക്‌സക്യൂട്ട് മെമ്പേഴ്‌സും, ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍ വെല്‍ കെയര്‍ ഹോസ്പിറ്റല്‍ പ്രതിനിധി പ്രിന്‍സ്, മറ്റ് ടൂര്‍ണമെന്റ് സ്‌പോണ്‍സഴ്‌സ് പ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി