Latest News

ഇന്ത്യയിലെ ഏറ്റവും  പ്രായം  കുറഞ്ഞ സംവിധായികയായി ചരിത്രമാകാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ചിന്മയി നായര്‍; വിജയ് യേശുദാസ് നായകനാകുന്ന ക്ലാസ് ബൈ എ  സോള്‍ജിയര്‍ ട്രെയ്‌ലര്‍ പുറത്ത്

Malayalilife
 ഇന്ത്യയിലെ ഏറ്റവും  പ്രായം  കുറഞ്ഞ സംവിധായികയായി ചരിത്രമാകാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ചിന്മയി നായര്‍; വിജയ് യേശുദാസ് നായകനാകുന്ന ക്ലാസ് ബൈ എ  സോള്‍ജിയര്‍ ട്രെയ്‌ലര്‍ പുറത്ത്

വിജയ് യേശുദാസ്, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ പ്രജോദ്, മീനാക്ഷി, സുധീര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന 'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍' എന്ന ചിത്രത്തിന്റെ ട്രൈലെര്‍  പുറത്തിറങ്ങി.  അതിഗംഭീര പ്രകടനവും അതെ സമയം മലയാളികളെ സ്‌കൂള്‍ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്നയീ ആക്ഷന്‍, ത്രില്ലെര്‍, ഫാമിലി എന്റര്‍ടൈന്‍മെന്റ്  സിനിമ ഈ പ്ലസ് ടു കാരിയുടെതാണെന്ന് വിശ്വസിക്കാന്‍  പ്രയാസമാണ്. 

സ്‌കൂള്‍ ജീവിതവും അവിടെ നടക്കുന്ന സംഭവവികാസങ്ങളുടെയും  പശ്ചാത്തലത്തില്‍ ഒരുക്കിയ ട്രൈലെര്‍ കാണുമ്പോള്‍ തന്നെ പ്രേക്ഷകരെ സിനിമ കാണാനായി  പ്രേരിപ്പിക്കുന്നു .  ജനങ്ങള്‍ ഏറെ ഇഷ്ട്ടപ്പെടുന്ന താരങ്ങളെ അണിനിരത്തി  ഗംഭീരമായ പെര്‍ഫോമന്‍സ് കൊണ്ട്  ട്രൈലെര്‍ മികവുറ്റതായിരിക്കുന്നു . പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് മോടി കൂട്ടാനായി സ്‌കൂള്‍ ജീവിതാനുഭവങ്ങള്‍ രസകരമായ ഓര്‍മ്മകളോടെ, മദ്യത്തിനും  മായക്കുമരുന്നിനും എതിരെ പോരാടുന്ന കഥയിലേക്കുള്ള പവര്‍ പായ്ക്ക് അഭിനയ  പ്രകടനമാണ് ട്രൈലെറിന്റെ ഹൈലൈറ്റ്.  

പ്രണയവും   പ്രതികാരവും കണ്ട് മറക്കാനല്ലാതെ  ഓര്‍ത്തു കരുതാനും  ഇരുപത്തിമൂന്നോളം പ്രധാന കഥാപാത്രങ്ങള്‍ നാന്നൂറിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. എന്നിവര്‍ അണിനിരക്കുന്ന, ഒരേ സമയം ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഈ പടത്തിന്  വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്.  ഷാജോണ്‍, അപ്പാനി ശരത്, ജെഫ് സാബു, സുധീര്‍ സുകുമാരന്‍, ഇര്‍ഫാന്‍, ഹരീഷ് പേങ്ങന്‍, വിഷ്ണു ദാസ്, ഹരി പത്തനാപുരം തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

സാഫ്‌നത്ത് ഫ്‌നെയാ' ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ളാക്കാട്ടൂര്‍ എം.ജി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ സംവിധായികയായി മാറിയിരിക്കുകയാണ്. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനില്‍രാജാണ്. 

ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വ്വഹിക്കുന്നു. സിനിമാട്ടോഗ്രാഫര്‍ എഡിറ്റര്‍ - റക്‌സ്ണ്‍ ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുഹാസ് അശോകന്‍. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മന്‍സൂര്‍ അലി.കൗണ്‍സിലിംഗ് സ്‌ക്രിപ്റ്റ് - ഉഷ ചന്ദ്രന്‍ (ദുബൈ )കല - ത്യാഗു തവന്നൂര്‍. മേക്കപ്പ് - പ്രദീപ് രംഗന്‍. കോസ്റ്റ്യൂം - സുകേഷ് താനൂര്‍. അസ്സി ഡയറക്ടര്‍ - ഷാന്‍ അബ്ദുള്‍ വഹാബ്,അലീഷ ലെസ്സ്‌ലി റോസ്, പി. ജിംഷാര്‍. ബി ജി എം - ബാലഗോപാല്‍. കൊറിയോഗ്രാഫര്‍ - പപ്പു വിഷ്ണു, വിഎഫ്എക്‌സ് - ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്റ്റുഡിയോ). ആക്ഷന്‍ - ബ്രൂസിലി രാജേഷ്. ഫിനാന്‍സ് കണ്‍ട്രോളര്‍ - അഖില്‍ പരക്ക്യാടന്‍, ധന്യ അനില്‍. സ്റ്റില്‍സ് - പവിന്‍ തൃപ്രയാര്‍, ഡിസൈനര്‍ - പ്രമേഷ് പ്രഭാകര്‍. ക്യാമറ അസോസിയേറ്റ് - രതീഷ് രവി മാര്‍ക്കറ്റിങ് & മീഡിയ പ്ലാനിങ് - ഒബ്‌സ്‌ക്യൂറ എന്റെര്‍റ്റൈന്മെന്റ്‌സ്

Class By A Soldier Official Trailer Chinmayi Nair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES