ടൊവീനോ തോമസ് ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഡിയര്‍ ഫ്രണ്ട് സിനിമയുടെ ടീസര്‍ പുറത്ത് വിട്ടു. ജൂണ്‍ പത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ നടന്‍ വിനീത് കുമാറാണ്.
ടൊവിനോയും ദര്‍ശനയും അര്‍ജുന്‍ ലാലും അവതരിപ്പിക്കുന്ന സിനിമയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളെയാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഡിയര്‍ ഫ്രണ്ട് എന്ന് തോന്നിപ്പിക്കുവിധമാണ് അണിയറ പ്രവര്‍ത്തകര്‍ ടീസറിനെ അവതരിപ്പിച്ചിരിക്കുന്നത്.
അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടൈന്‍മന്‍സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഷറഫു, സുഹാസ്, അര്‍ജ്ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അഞ്ച് സുഹൃത്തുക്കളുടെ കഥയും അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.പശ്ചാത്തല സംഗീതം - ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എഡിറ്റര്‍ - ദീപു ജോസഫ്, കലാസംവിധാനം - ഗോകുല്‍ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം - മഷര്‍ ഹംസ. മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിംഗ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ