സമൂഹമാധ്യ മങ്ങളിൽ ഇത് ചലഞ്ചുകളുടെ കാലമാണ്. നിരവധി ചലഞ്ചുകളാണ് ഫേസ്ബുക്കില്‍ വന്ന് നിറയുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്, സിംഗിള്‍ ചലഞ്ച് തുടങ്ങിയവയെല്ലാം തരംഗമായി മാറി കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരുള്‍പ്പടെ കപ്പിള്‍ ചലഞ്ചിന്റെ ഭാഗമാമാകുകയാണ് ഇപ്പോൾ.
എന്നാൽ ഇപ്പോൾ ആരാധകരെ ഒന്നടങ്കം കപ്പിള്‍ ചലഞ്ചിന്റെ ഭാഗമായി ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. രസകരമാണ് ധര്‍മജൻ തന്റെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
കപ്പിള്‍ ചലഞ്ച് എന്ന പേരില്‍ ധര്‍മജന്‍ താനും സുഹൃത്ത് രമേഷ് പിഷാരടിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്തമ്മയായാണ് ചിത്രത്തില്‍ ധര്‍മജന്‍ എത്തുന്നതും. എന്നാൽ പിഷാരടിയാകട്ടെ എത്തിയിരിക്കുന്നത് കൊച്ചു മുതലാളിയുടെ വേഷത്തിലാണ്. ഒരു കോമഡി സ്‌കിറ്റിനായി ഇരുവരും മേക്കപ്പ് ചെയ്ത ചിത്രമാണ് ഇത്. ധര്‍മ്മജന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
#couplechallenge
Dharmajan couple challenge goes viral