Latest News

ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കത്തിലൂടെ സഞ്ചരിച്ചപ്പോൾ; ചിത്രങ്ങൾ പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ

Malayalilife
ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കത്തിലൂടെ സഞ്ചരിച്ചപ്പോൾ;  ചിത്രങ്ങൾ  പങ്കുവെച്ച്  സംവിധായകൻ പ്രിയദർശൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് പ്രിയദർശൻ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമ മേഖലയിലും പ്രിയദർശനെ ഏവർക്കും പരിചിതമാണ്. എന്നാൽ ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കമായ അടൽ തുരങ്കം സന്ദർശിച്ചതുമായി ബന്ധപ്പെട്ടുള്ള  വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിൽ  ഒക്ടോബർ 3നായിരുന്നു സ്ഥിതി ചെയ്യുന്ന റോഹ്താങ്ങിലെ അടൽ തുരങ്കം ഉദ്ഘടനം നിർവഹിച്ചിരുന്നത്. ഹിമാചലിലേക്ക് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ കാര്യത്തിന് വേണ്ടി പോകുന്ന  വഴി മധ്യേയാണ് അടൽ തുരങ്കം പ്രിയദർശൻ സന്ദർശിച്ചത്. അതോടൊപ്പം അവിടെ നിന്ന് അദ്ദേഹം പകർത്തിയ ഒരു ചിത്രവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. 

പ്രിയദർശൻ തന്റെ  ചിത്രം പങ്കുവെച്ചത് ഹിമാചലിൽ ചിത്രീകരിക്കുന്ന എന്റെ സിനിമയ്ക്കായി അടൽ ടണലിലൂടെ സഞ്ചരിക്കാൻ ഭാഗ്യമുണ്ടായി എന്ന കുറിപ്പിനൊപ്പമായിരുന്നു. ഹിമാചൽ പ്രദേശിലെ അടൽ ടണൽ എന്ന് പറയുന്നത്  9.02 കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണ്.    മണാലിയെ ലാഹോൾ-സ്പിതി താഴ്‌വരയുമായി ഈ തുരങ്കം ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു.  ഈ തുരങ്കം യാത്രക്കാർക്ക് 46 കിലോമീറ്റർ ദൂരമാണ് കുറയ്ക്കുന്നത്. 

1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്ത അദ്ദേഹം  മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഹാസ്യ സിനിമകളാണ്  അതിൽ കൂടുതലും.  രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ പ്രിയദർശൻ സമർത്ഥനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. അടുത്തിടെയായിരുന്നു പ്രിയദർശന്റെ മകൾ കല്യാണിയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതും.

Director Priyadarshan traveled through Atal Tunnel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES