മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ ആണ് നടൻ മമ്മൂട്ടി.നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളതും. അടുത്തിടെയായിരുന്നു താരം തന്റെ അറുപത്തിയൊമ്പതാം പിറന്നാൾ ആഘോഷമാക്കിയത്. 1998 ൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സംവിധാന രംഗത്തിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് ലാൽ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്.
മമ്മൂട്ടി ചിത്രമായ അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്. ആദ്യ ചിത്രത്തിൽ ആയിരിക്കും താൻ മുഴുവനായി ഇൻവെസ്റ്റ് ചെയ്യുകയെന്നും ആദ്യ ചിത്രത്തിൽ നായകനാക്കിയില്ലെങ്കിൽ പിന്നെ ജീവിതത്തിൽ ഡേറ്റ് തരില്ല എന്ന് മമ്മൂട്ടി പറഞ്ഞു .
പലപ്പോഴും മമ്മൂട്ടി വാശി പിടിച്ച സമയത്ത് അതേ വാശിയിൽ തിരിച്ചും നിന്നിട്ടുണ്ട്. വേറെയൊരു നടൻ ആയിരുന്നെങ്കിൽ ഇതെല്ലാം മനസ്സിൽ വൈരാഗ്യമായി സൂക്ഷിച്ചേന്നെയും മമ്മൂട്ടി പക്ഷേ ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളിൽ വന്നു കൈയിടുകയും ചെയ്യുമായിരുന്നു എന്ന് ലാൽ ജോസ് കൂട്ടിച്ചേർത്തു.