Latest News

മമ്മൂട്ടി ഒരുപാട് സഹായിച്ചിട്ടുണ്ട്; എന്നാല്‍ മോഹന്‍ലാല്‍ അങ്ങിനെയായിരുന്നില്ല; മനസ്സ് തുറന്ന് സംവിധായകൻ മോഹന്‍രാജ്

Malayalilife
മമ്മൂട്ടി ഒരുപാട് സഹായിച്ചിട്ടുണ്ട്;  എന്നാല്‍ മോഹന്‍ലാല്‍ അങ്ങിനെയായിരുന്നില്ല; മനസ്സ് തുറന്ന് സംവിധായകൻ മോഹന്‍രാജ്

മലയാള സിനിമ മേഖലയിലെ തന്നെ  താരരാജാക്കന്മാരാണ് നടൻ  മോഹൻലാലും മമ്മൂട്ടിയും.  ഇരുവരും ഒന്നിച്ചും അല്ലാതെയും ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ  മലയാള സിനിമയിലെ തന്നെ ഈ രണ്ട് സൂപ്പർ താരങ്ങളായ  മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്  സംവിധായകൻ മോഹന്‍രാജ് .നവാഗതർക്ക് സിനിമയിൽ കടന്നുവരാൻ  മമ്മൂട്ടി ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ അങ്ങിനെയായിരുന്നില്ല എന്നാണ്   മാസ്റ്റര്‍ ബിന്‍’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ സംവിധായകൻ മോഹന്‍രാജ് വെളിപ്പെടുത്തുന്നത്. 

‘മോഹന്‍ലാലിന്റെ വീട്ടില്‍ ഞാന്‍ ഒരു ചിത്രത്തിന്റെ ഡെയ്റ്റിന് വേണ്ടി പോയി.  പക്ഷെ മോഹന്‍ലാല്‍ ഡെയ്റ്റ് തന്നില്ല. ഞാന്‍ നിങ്ങളുമായി ഇതുവരെ സിനിമ ചെയ്തിട്ടില്ല. നിങ്ങളുടെ വര്‍ക്ക് എനിക്ക് അറിയില്ലെന്നായിരുന്നു  പറഞ്ഞത്. അങ്ങിനെയാണെങ്കില്‍ ഞാന്‍ മറ്റാരെയെങ്കിലും വെച്ച് പടം ചെയ്യാമെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുകയാണ് ചെയ്തത്.’

അതേസമയം   മോഹന്‍ലാലിനെ പോലെയല്ല മമ്മൂട്ടി എന്നോട് പെരുമാറിയത്.  സംസാരിച്ച ശേഷം മമ്മുട്ടി പറഞ്ഞത് നിങ്ങള്‍ പ്രൊഡ്യൂസറുമായി വരു, കഥ പിന്നെ കേള്‍ക്കാമെന്നാണ് പറഞ്ഞത് എന്നുമാണ്  മോഹന്‍രാജ് വ്യക്തമാക്കുന്നത്.

Director mohanraj words about mohanlal and mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES