മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് സജി സുരേന്ദ്രൻ. 16 വർഷത്തെ കാത്തിരിപ്പിന് ശേഷം മക്കളില്ലാതിരുന്ന സജി സുരേന്ദ്രനും ഭാര്യ സംഗീതയ്ക്കും മക്കളുണ്ടായത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സംവിധായങ്കൻ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ മക്കളുടെ പിറന്നാളിന് സജി പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്,
ഒരു വർഷം മുൻപുള്ള ഈ ദിവസമായിരുന്നു ദൈവം ഞങ്ങൾക്ക് സമ്മാനമായി നിങ്ങളെ തന്നത്. അന്നുമുതൽ ഇന്നുവരെ ഞങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ സ്‌നേഹവും പുഞ്ചിരിയുമുണ്ട്. സാധ്യമാവുന്നിടത്തോളം മനോഹരമായ ജീവിതമായിരിക്കും നമ്മുടേതെന്ന് ഞാൻ ഉറപ്പ് തരുന്നു. ഇനിയങ്ങോട്ട് കൂടുതൽ കളർഫുളായ പിറന്നാളുകൾ ആയിരിക്കട്ടെ
അടുത്തിടെ സജി ജീവിതത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു, കഴിഞ്ഞ 16 വർഷവും എന്നെക്കാളേറെ ഒരു കുഞ്ഞിനു വേണ്ടി അമ്പലങ്ങളും പള്ളികളും വഴിപാടുകളുമൊക്കെയായി ജീവിച്ചത് സംഗീതയാണ്. ഞങ്ങളുടെ വിവാഹം 2005 ൽ ആയിരുന്നു. 2009 ൽ ആണ് സംഗീത ആദ്യം ഗർഭിണിയായത്. എന്നാൽ എന്റെ ആദ്യ സിനിമ ‘ഇവർ വിവാഹിതരായാൽ’ റിലീസാകുന്നതിന്റെ തലേ ദിവസം, ഒന്നര മാസത്തിൽ അത് അബോർട്ടായി. പിന്നീട് ‘ഫോർ ഫ്രണ്ട്‌സ്’ ഷൂട്ടു ചെയ്യുമ്പോൾ സംഗീത വീണ്ടും ഗർഭിണിയായെങ്കിലും രണ്ടാം മാസത്തിൽ അതും നഷ്ടപ്പെട്ടു.
അതിനു ശേഷം പ്രാർഥനകളും ചികിത്സകളുമൊക്കെയായി ദീർഘ കാലം. കാണാത്ത ഡോക്ടേഴ്‌സില്ല. പോകാത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു, കഴിഞ്ഞ 16 വർഷവും എന്നെക്കാളേറെ ഒരു കുഞ്ഞിനു വേണ്ടി അമ്പലങ്ങളും പള്ളികളും വഴിപാടുകളുമൊക്കെയായി ജീവിച്ചത് സംഗീതയാണ്. ഞങ്ങളുടെ വിവാഹം 2005 ൽ ആയിരുന്നു. 2009 ൽ ആണ് സംഗീത ആദ്യം ഗർഭിണിയായത്. എന്നാൽ എന്റെ ആദ്യ സിനിമ ‘ഇവർ വിവാഹിതരായാൽ’ റിലീസാകുന്നതിന്റെ തലേ ദിവസം, ഒന്നര മാസത്തിൽ അത് അബോർട്ടായി. പിന്നീട് ‘ഫോർ ഫ്രണ്ട്‌സ്’ ഷൂട്ടു ചെയ്യുമ്പോൾ സംഗീത വീണ്ടും ഗർഭിണിയായെങ്കിലും രണ്ടാം മാസത്തിൽ അതും നഷ്ടപ്പെട്ടു.
അതിനു ശേഷം പ്രാർഥനകളും ചികിത്സകളുമൊക്കെയായി ദീർഘ കാലം. കാണാത്ത ഡോക്ടേഴ്‌സില്ല. പോകാത്ത അമ്പലങ്ങളില്ല. ഒടുവിൽ ട്രീറ്റ്‌മെന്റും പ്രാർഥനകളും ഫലിച്ചു. ഇപ്പോൾ മൂന്നാമത്തെ അവസരത്തിൽ ഞങ്ങൾക്ക് ദൈവം രണ്ട് ആൺമക്കളെ തന്നിരിക്കുന്നു. ഒത്തിരിയൊത്തിരി സന്തോഷം. ഈശ്വരനും ഞങ്ങൾക്കൊപ്പം നിന്ന ഡോക്ടർമാർക്കും നന്ദി”.
സംഗീതയ്ക്ക് ഡേറ്റ് പറഞ്ഞതിന് ഒരാഴ്ച മുമ്പായിരുന്നു ഡെലിവറി. ലേബർ റൂമിന്റെ മുമ്പിൽ ഞാനും ഭാര്യയുടെ അമ്മയും മാത്രം. ഞാനാകെ ടെൻഷനിലായിരുന്നു. ഇരിക്കുന്നു, നടക്കുന്നു, വെള്ളം കുടിക്കുന്നു… ആകെ വെപ്രാളം. വൈഫിന്റെ അമ്മ കൂളായിരുന്നു. വൈഫിന്റെ അനിയത്തിക്കു മൂന്നു ആൺമക്കളാണ്. ഇതൊക്കെയെത്ര കണ്ടതാ എന്ന ഭാവമാണ് അമ്മയ്ക്ക്. ഞാനുടൻ അനൂപ് മേനോനെ വിളിച്ചു. അതു കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ സംഗീത പ്രസവിച്ചു. ഞാൻ കുഞ്ഞുങ്ങളെ കണ്ട് ഇറങ്ങിയപ്പോൾ അനൂപ് ആശുപത്രിയിലെത്തി. കണ്ടതും അവനെന്നെ കെട്ടിപ്പിടിച്ചു.
ആ നിമിഷം മറക്കാനാകില്ല. അപ്പോഴേക്കും പ്രിയപ്പെട്ടവരൊക്കെ വിളിച്ചു തുടങ്ങി. കാവ്യ മാധവൻ, ജയസൂര്യ, ഇന്ദ്രജിത്ത്, ജോണി ആന്റണിച്ചേട്ടൻ, ശ്യാംധർ, ബി.ഉണ്ണികൃഷ്ണൻ ചേട്ടൻ, മമ്മാസ്, ഭാവന, ഉർവശിച്ചേച്ചി, എന്റെ കൂടെപ്പഠിച്ചവർ സുഹൃത്തുക്കളൊക്കെ വിളിച്ചു. എത്രത്തോളം ഇവരൊക്കെ ഞങ്ങളുടെ സന്തോഷത്തിനായി കാത്തിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.