Latest News

ഇടവേള ബാബുവിന്റെ അഭിപ്രായപ്രകടനത്തോട് എനിക്ക് പുച്ഛമല്ല; സഹതാപമാണ് തോന്നുന്നത്; മോഹന്‍ലാല്‍ അടക്കമുള്ളവരുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു എന്ന് വിധു വിൻസെന്റ്

Malayalilife
ഇടവേള ബാബുവിന്റെ അഭിപ്രായപ്രകടനത്തോട് എനിക്ക് പുച്ഛമല്ല;  സഹതാപമാണ് തോന്നുന്നത്; മോഹന്‍ലാല്‍ അടക്കമുള്ളവരുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു എന്ന്  വിധു വിൻസെന്റ്

ലയാള സിനിമയിലെ ശ്രദ്ധേയയായ താരമായ നടി ഭാവനയ്ക്ക് എതിരെ ഉള്ള ഇടവേള ബാബുവിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കൊണ്ട് സംവിധായിക വിധു വിൻസെന്റ് രംഗത്ത്. ‘ ഇടവേളബാബുവിന്റേത് അസ്ഥാനത്തിലും അനവസരത്തിലുമുള്ള അഭിപ്രായ പ്രകടനമായിപ്പോയെന്നായിരുന്നു ആലങ്കാരികമായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും എന്നുമാണ്  വിധുവിന്റെ അഭിപ്രായം.  വിധു തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത് ഒരു സ്വകാര്യ ചാനൽ ചർച്ചയിലൂടെയാണ്.

സംഘടനയില്‍ നിന്നും രാജവെച്ചവരൊക്കെ സംഘടനയ്ക്ക് മരിച്ചുപൊയവരാണോ എന്ന ചോദ്യമാണ് ഇവിടുത്തെ പ്രധാനപ്രശ്‌നമെന്ന് വിധു വിൻസെന്റ്  ചോദ്യമുയർത്തിയിരുന്നു. സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ നടത്തിയ വലിയൊരു അസംബന്ധമാണിത്. ഊര്‍ജസ്വമായ സംവാദങ്ങല്‍ സംഘടനയ്ക്ക് പുറത്തുള്ളവരുമായി നടത്താന്‍ സംഘടനയ്ക്ക് കെല്‍പ്പുണ്ടാകണമായിരുന്നുവെന്നുമാണ്  വിധു തുറന്ന് പറയുന്നത്.  അതിനെ നവീകരിക്കാമെന്ന് സംഘടനയില്‍ നിന്നുകൊണ്ട് കരുതിയ പാര്‍വ്വതി, രേവതി എന്നിവരടക്കമുള്ളവരുടെ വിശ്വാസത്തെ തളര്‍ത്തുന്ന വിധത്തിലായിരുന്നു  ഈ പരാമര്‍ശം ഉയർന്നിരുന്നത്.  ഇതിനെതിരെ പ്രതികരിക്കേണ്ടത് സംഘടനയ്ക്ക് പുറത്തുള്ളവരല്ല അതിനകത്തുള്ളവരാണ്’എന്നുമാണ്  വിധുതുറന്ന് പറഞ്ഞത്.

അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനത്തോട് എനിക്ക് പുച്ഛമല്ല, സഹതാപമാണ് തോന്നുന്നത്. അദ്ദേഹത്തിന് ഇനി പരമാവധി ചെയ്യാനാകുന്നത് എന്റെ നാക്കിന് പറ്റിയ പിഴയാണ് എന്ന് പറഞ്ഞുകൊണ്ട് സാംസ്‌കാരിക കേരളത്തോട് അദ്ദേഹം മാപ്പുപറയുക മാത്രമാണ്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ എന്താണ് പറയുന്നതെന്ന് അറിയാന്‍ സാംസ്‌കാരിക കേരളത്തിന് താല്‍പ്പര്യമുണ്ടെന്നും വിധു വ്യക്തമാക്കി.

Director vidhu vincent react against edavela babu statement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES