മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. സിനിമയില്‍ നിന്നും വിവാഹത്തോടെഇടവേളയെടുക്കുകയായിരുന്നു നടി. അഭിനയ രംഗത്ത് ദിവ്യ സജീവമായിരുന്നില്ലെങ്കിലും നൃത്തവേദികളില്‍ ഏറെ സജീവമാണ്. താരത്തിന് മൂന്നാമത്തെ കുഞ്ഞ് അടുത്തിടെയായിരുന്നു പിറന്നത്. എന്നാൽ ഇപ്പോൾ . സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തെ വിശേഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് താരം. താരത്തിന് ഇതിനോടകം തന്നെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. അതേസമയം നടി മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.
അമ്മ സ്ഥിരം ആ സിനിമയ്ക്കും എത്രയോ മുൻപ് തൊട്ടേ കാണിക്കുന്ന ഒരു മുഖമായിരുന്നു മഞ്ജു ചേച്ചിയുടേത്. ഈ കുട്ടിയുടെ ചിരി കണ്ടോ, കണ്ണു കണ്ടോ, ആ കുട്ടി എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്നുണ്ട്, കണ്ടില്ലേ എന്നൊക്കെ പറയും. മാക്ടയുടേയോ മറ്റോ ഒരു പരിപാടിയിൽ ആണെന്ന് തോന്നുന്നു മഞ്ജു ചേച്ചിയെ ആദ്യമായി നേരിൽ കാണുന്നത്.
പിന്നീട് ഒരു ഗൾഫ് ഷോ ചെയ്തിരുന്നു. ആ സമയത്ത് ഞാൻ കല്യാണ സൗഗന്ധികവും വർണപ്പകിട്ടും ചെയ്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. രണ്ട് മാസത്തോളം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ഇപ്പോഴത്തെ പോലെ പെട്ടെന്നുള്ള പരിപാടികളല്ല അന്ന്. ഒന്നരയാഴ്ചയോളം റിഹേഴ്സൽ ക്യാംപ്. അതു കഴിഞ്ഞ് ഒന്നര മാസം വിവിധ ഗൾഫ് രാജ്യങ്ങളിൽ പരിപാടികൾ. ആ സമയത്ത് ഞങ്ങൾ ഒന്നിച്ചായിരുന്നു. ഒന്നിച്ച് മെയ്ക്കപ്പിടുകയും പരിപാടി കഴിഞ്ഞ് വൈകുന്നേരം നാട് കാണാൻ പോകുകയും ചെയ്യുമായിരുന്നു.
അതു കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷമാണ് പ്രണയവർണങ്ങൾ ചെയ്തത്. ഒരുപാട് സീനുകളും ഒരുപാട് രംഗങ്ങളും ഒന്നിച്ചായിരുന്നു. കൂടുതൽ സമയവും ഒരു ഹോസ്റ്റൽ മുറിയിലും പിന്നെ ഒരു കൈനറ്റിക്കിലുമായിരുന്നു സീൻസ്. ഷൂട്ടൊക്കെ കഴിഞ്ഞ് ആ സ്കൂട്ടറിൽ ഞങ്ങൾ കറങ്ങാൻ പോകും. കറങ്ങാൻ പോകാം എന്ന് ഞാൻ പറയും. ചേച്ചി കൂടെ നിന്ന് തരും. അപ്പോഴും യൂണിറ്റിന്റെ വീക്ഷണത്തിലായിരുന്നു. പോകാമെന്ന് അവര്‍പറഞ്ഞാലും ഞങ്ങള്‍ വീണ്ടും റൗണ്ടടിക്കാറുണ്ടെന്നും താരം പറയുന്നു.
ആ ചിത്രത്തിൽ ഞങ്ങൾ വഴക്കിടുന്ന ഒരു സീനുണ്ട്. ഹോസ്റ്റൽ മുറിയിൽ വച്ച്. സെറ്റിൽ എല്ലാവരും ഭയങ്കര ഗൗരവത്തിൽ ആയിരുന്നു. പക്ഷേ ഞങ്ങൾ കൂളായിരുന്നു. സംവിധായകൻ പറയുന്നു, അത് ചെയ്യുന്നു. അത്രയും നല്ല സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതും വലിയ ഭാഗ്യമാണ്. ഇപ്പോഴും ചേച്ചിയുമായുള്ള സൗഹൃദം ഞാൻ തുടരുന്നുണ്ട്.
നാട്ടിൽ വരുമ്പോഴൊക്കെ കാണാറുണ്ട്. ഇപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ എല്ലാവരുമായൊന്നും അത് നടക്കാറില്ല. ഇവിടെ ആരെങ്കിലും വന്നാൽ ഞാൻ കാണാതെയിരിക്കാറില്ല. പണ്ടും അതിനുള്ള സാധ്യതകൾ കുറവായിരുന്നു. മഞ്ജു വാര്യരോടുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെയും ദിവ്യ ഉണ്ണി എത്തിയിരുന്നു.