Latest News

വായ് മൂടി കെട്ടി ഫഹദ്; ദുരൂഹത ഉണര്‍ത്തി ധൂമം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ഹോംബാലെ ഫിലിംസിനൊപ്പം പുതിയ തുടക്കം; വിതരണം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന്

Malayalilife
വായ് മൂടി കെട്ടി ഫഹദ്; ദുരൂഹത ഉണര്‍ത്തി ധൂമം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ഹോംബാലെ ഫിലിംസിനൊപ്പം പുതിയ തുടക്കം; വിതരണം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന്

ക്ഷിണേന്ത്യയില്‍  ഏറെ ആരാധകരുള്ള ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന പുതിയ ചിത്രം 'ധൂമം' ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹോംബാലെ  ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. വളരെ ആകാംക്ഷ ജനിപ്പിക്കുന്ന  പോസ്റ്ററാണ് ചിത്രത്തിന്റേത്. ഫഹദിന്റെ 2023ലെ ആദ്യ ഹിറ്റായിരിക്കും ധൂമെന്ന് വ്യക്തമാകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

എല്ലാ പുകചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍. ഈ സസ്പെന്‍സ്ഫുള്‍ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സാവാരിക്കായി ഒരുങ്ങിക്കോളൂ,' എന്നാണ് വിവരം പങ്കുവെച്ച് ഫഹദ് ഫാസില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്. 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിനു ശേഷം ഫഹദും,അപര്‍ണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം' . റോഷന്‍ മാത്യുവും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. 

വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോം ബാലെ ഫിലിംസിന്റെ  കെജിഎഫ് 1& 2, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും  ചേര്‍ന്ന്  വിതരണത്തിന് എത്തിക്കുന്ന  ചിത്രമാണ്' ധൂമം '.

കന്നടയില്‍ യൂ-ടേണ്‍, ലൂസിയ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പവന്‍കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ധൂമം '. മലയാളം,തമിഴ്,തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ധൂമത്തില്‍ അച്യുത് കുമാര്‍, ജോയ് മാത്യു,
ദേവ് മോഹന്‍, നന്ദു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
പ്രീത ജയരാമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് വിജയ് സുബ്രഹ്‌മണ്യം.

ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി,ആര്‍ട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂര്‍ണിമ രാമസ്വാമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു സുശീലന്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.

കോവിഡ് കാലയളവില്‍ഒ ടി ടി റിലീസിലൂടെ ദക്ഷിണേന്ത്യ മുഴുവന്‍ ഏറെ ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് ഫഹദ് ഫാസില്‍. ജോജി, ട്രാന്‍സ്,മാലിക്,സീയൂ സൂണ്‍,കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകള്‍ വന്‍ സ്വീകാര്യതയാണ് നേടിയെടുത്തത്. പിന്നീട് അല്ലു അര്‍ജുന്റെ പുഷ്പ : ദ റൈസ് എന്ന ചിത്രത്തിലെ ഭന്‍വര്‍ സിംഗ് ഷെകാവത്തിന്റെ വേഷവും ആരാധകപ്രശംസ നേടിയെടുത്ത ഫഹദ്  ആരാധകര്‍ക്ക് നല്‍കിയ വിഷുക്കൈനീട്ടമായി ധൂമത്തിന്റെ ഫസ്റ്റ് ലുക്ക്.

Read more topics: # ധൂമം'ഫഹദ്
FAHAD dhoomam POSTER

RECOMMENDED FOR YOU: