ലോകേഷ് കനകരാജ് എന്ന സംവിധായകന്‍ തന്റെ പ്രൊഡക്ഷന്‍ ഹൗസ് ജി സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ഫൈറ്റ് ക്ലബ് എന്നാണ് ചിത്രത്തിന്റെ പേര്.
അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'ഉറിയടി' വിജയ് കുമാറാണ് നായകന്‍. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ആദിത്യ യാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി നിമിഷനേരങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഫൈറ്റ് ക്ലബ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.
തന്റെ സുഹൃത്തുക്കളില്‍ നിന്നും സഹായികളില്‍ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങള്‍ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തിക്കാനും ലക്ഷ്യമാക്കി ലോകേഷ് ആരംഭിച്ച ബാനര്‍ ആണ് ജി സ്‌ക്വാഡ്.