മലയാള സിനിമ മേഖലയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏവർക്കും സുപരിചിതനായ താരമാണ് ഹരീഷ് പേരടി. തന്റെതായ അഭിപ്രായ പ്രകടനങ്ങൾ തുറന്ന് പറയാൻ യാധൊരു മടിയും കാണിക്കാത്ത താരം കൂടിയാണ് ഹരീഷ്. എന്നാൽ ഇപ്പോൾ ഹരീഷ് പേരടിയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ...
മതം മാറാൻ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?...രാമന്റെ ജാതിയിൽ നിന്ന് വാൽമീകിയുടെ ജാതിയിലേക്ക്..ഗാന്ധിയിൽ നിന്ന് അംബേദക്കറിലേക്ക് ...ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരിൽ നിന്നും നമ്പൂതിരിയിൽ നിന്നും പുലയിനിലേക്ക്..പറ്റില്ല ല്ലേ...ദളിത് സഹയാത്രികനാവാതെ രേഖാമൂലം ദളിതനാവാൻ പറ്റില്ല ല്ലേ...
അങ്ങിനെ സാധിക്കുമായിരുന്നെങ്കിൽ കുറച്ചുകൂടി ഊർജത്തോടെ ജീവിക്കാമായിരുന്നു...ശരിക്കും നല്ല കളികൾ കളിക്കാമായിരുന്നു...ഇതിപ്പോൾ ഗാലറിയിലിരുന്ന് കളി കാണുന്നത് പോലെയുണ്ട്...
മതം മാറാൻ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?...രാമന്റെ ജാതിയിൽ നിന്ന് വാൽമീകിയുടെ...
Posted by Hareesh Peradi on Sunday, October 4, 2020