Latest News

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ കന്യാകാത്വം നഷ്ടപ്പെട്ടത് എപ്പോഴാണെന്ന് അതിരുവിട്ട ചോദ്യമെത്തി; നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക എന്ന മറുചോദ്യമുയര്‍ത്തി നടി ഇലിയാന; താരസുന്ദരിയുടെ മാസ് മറുപടി ആഘോഷമാക്കി ആരാധകര്‍

Malayalilife
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ കന്യാകാത്വം നഷ്ടപ്പെട്ടത് എപ്പോഴാണെന്ന് അതിരുവിട്ട ചോദ്യമെത്തി; നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക എന്ന മറുചോദ്യമുയര്‍ത്തി നടി ഇലിയാന; താരസുന്ദരിയുടെ മാസ് മറുപടി ആഘോഷമാക്കി ആരാധകര്‍

ബോളിവുഡ് നടി ഇലിയാന ഡിക്രൂസ് കാമുകനുമായി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത പ്രചരിച്ചത് അടുത്തിടെയാണ്. കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ ഇലിയാന സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് പ്രണയ തകര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്ര്യൂനീബോണുമായി നീണ്ടനാളായി പ്രണയത്തിലായിരുന്നു ഇലിയാന. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ നടി അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവാദിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.

ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. അടുത്ത സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുയര്‍ന്നു. അതിനിടെയാണ് ഒരു കമന്റെത്തിയത്. എപ്പോഴാണ് നിങ്ങളുടെ കന്യാകത്വം നഷ്ടമായന്നൊയിരുന്നു ചോദ്യം. എന്നാല്‍ മറുപടി പറയാന്‍ താരത്തിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക? എന്നായിരുന്നു ഇലിയാനയുടെ മറുപടി. ആരാധകര്‍ ആത് ഇലിയാനയുടെ മറുപടി ആഘോഷമാക്കുകയും ചെയ്തു. അടുത്തിടെ നടന്‍ ടൈഗര്‍ ഷ്രോഫും ഇത്തരം ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്രോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്.

ആരാധകരുടെ മറ്റു ചോദ്യങ്ങള്‍ക്കും ഇല്യാന മറുപടി നല്‍കി. തെലുങ്കില്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ ആന്റണിയായിരുന്നു ഇലിയാനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അനീസ് ബാസ്മുയുടെ പാഗല്‍ പന്തിയാണ് പുറത്തിറങ്ങാനുള്ള ഇലിയാനയുടെ ഏറ്റവും പുതിയ ചിത്രം. അനില്‍ കപൂര്‍, ജോണ്‍ എബ്രഹാം, അര്‍ഷദ് വാര്‍സി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Ileana about her virginity

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES