Latest News

നല്ല ഭക്ഷണത്തിന് ശേഷം ഒത്തൊരുമിച്ച് അച്ഛനും മക്കളും; ചിത്രങ്ങൾ വൈറൽ

Malayalilife
നല്ല ഭക്ഷണത്തിന് ശേഷം ഒത്തൊരുമിച്ച്  അച്ഛനും മക്കളും; ചിത്രങ്ങൾ വൈറൽ

ലയാള സിനിമയിലെ തന്നെ ശ്രദ്ധേയരായ  താരദമ്പതിലകളാണ് ഇന്ദ്രജിത്തും പൂർണിമയും.  ഇരുവരും 2002 ലായിരുന്നു ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്.  ഈ താരദമ്പതികൾ സോഷ്യൽ മീഡിയയിലും സജീവമാണ്.  പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും. എന്നാൽ ഇപ്പോൾ  ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ മക്കൾക്കൊപ്പമുള്ള തന്റെ ഒരു പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്.

 പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമുള്ള ചിത്രം after some good food എന്ന കുറിപ്പോടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്‌തു.   നിരവധിപ്പേർ ആരാധകരും സഹപ്രവർത്തകരുമടക്കം ചിത്രത്തിന് കമന്റുമായെത്തിയിരിക്കുകയാണ്.

പാട്ടിലാണ് പ്രാർത്ഥനയെന്ന പാത്തു  താൽപര്യം പ്രകടിപ്പിച്ചത്.  അച്ഛന് വേണ്ടി മോഹൻലാൽ എന്ന ചിത്രത്തിൽ ഗാനം ആലപിച്ചിരുന്നു. കേരളക്കര ഹൃദയത്തിലേക്ക്  ലാലേട്ടാ എന്ന് തുടങ്ങുന്ന ഗാനത്തെ സ്വീകരിക്കുകയായിരുന്നു. എന്നാൽ നച്ചുവെന്ന നക്ഷത്ര അഭിനയത്തിലായിരുന്നു  കഴിവ് തെളിയിച്ചത്.  നച്ചു തുടക്കം കുറിച്ചത് ഇന്ദ്രജിത്തും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ടിയാനിലൂടെയായിരുന്നു. അഭിനയവും പാട്ടും പുറമെ  സോഷ്യൽ മീഡിയയിലും സജീവമായ കുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്.

Indrajith new instagram post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES