പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ സംപ്രേഷണവകാശം നെറ്റ്ഫ്‌ലിക്‌സിനാണ്. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ സൗത്ത് ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്.
ചിത്രം ജൂണ്‍ 2 മുതല്‍ നെറ്റ്ഫ്‌ലിക്സില്‍ സ്ട്രീം ചെയ്യും. മലയാളം , തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.എപ്രില്‍ 28ന് തിയേറ്ററുകളില്‍ റിലീസിനെത്തിയ ജനഗണമന 25 ദിവസം കൊണ്ട് അന്‍പത് കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാരിസ് മുഹമ്മദ് ആണ് തിരക്കഥ ഒരുക്കിയത്.
മംമ്ത മോഹന്‍ദാസ്, ശ്രീദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരികൃഷ്ണന്‍, വിജയകുമാര്‍സ വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രണ്ടുഭാഗങ്ങളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ടാംഭാഗം ഉടന്‍ പുറത്തിറങ്ങും.