Latest News

ഈ വിഷയത്തില്‍ ഭൂകമ്പമൊന്നും ഉണ്ടാക്കേണ്ടതില്ല; ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യം; ഒടുവില്‍ മൗനം വെടിഞ്ഞ് കെപിഎസ്‌സി ലളിത

Malayalilife
ഈ വിഷയത്തില്‍ ഭൂകമ്പമൊന്നും ഉണ്ടാക്കേണ്ടതില്ല; ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യം; ഒടുവില്‍ മൗനം വെടിഞ്ഞ് കെപിഎസ്‌സി ലളിത

ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ചൂടന്‍ വിഷയമാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങളും. ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്നാരോപിച്ച് രാമകൃഷ്ണന്‍ ദിവസങ്ങള്‍ക്ക് മുമ്പ് അക്കാദമിക്കു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയത് ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ മനം നൊന്ത് രാമകൃഷ്ണന്‍ ആത്മഹത്യ ശ്രമവും നടത്തിയിരുന്നു. ഇതിന് പിന്നാലെ നടിയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതയും രാമകൃഷ്ണനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ കെപിഎസ്ഇ ലളിതയുടെ പുതിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.

ആര്‍ല്‍എവി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്ന് സമ്മതിച്ചാണ്  കെപിഎസി ലളിത എത്തിയത്.. സംഗീത നാടക അക്കാദമി വിവാദത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവാസ്തവവും ദുരുദ്ദേശപരവുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ഇവര്‍ ഇപ്പോള്‍ അതിന് നേര്‍ വിപരീതമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.

ഈ വിഷയത്തില്‍ ഭൂകമ്പമൊന്നും ഉണ്ടാക്കേണ്ടതില്ല, രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തില്‍ തന്റേതയി പുറത്തു വന്നിരിക്കുന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍ല്‍എവി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്നാണ് കെപിഎസി ലളിത പറഞ്ഞരിക്കുന്നത്, ഇതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കെപിഎസി ലളിത മനോരമ ഓണ്‍ലൈനോടാണ് വ്യക്തമാക്കിയത്.

അക്കാദമിയുടെ ഓണ്‍ലൈന്‍ പരിപാടിയായ സര്‍ഗ്ഗ ഭൂമികയുടെ നൃത്തത്തില്‍ പങ്കെടുക്കാന്‍ രാമകൃഷ്ണന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് കെപിഎസി ലളിതയുടേതായി പുറത്തു വന്നിരുന്ന പത്രക്കുറിപ്പ് അക്കാദമി സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ലളിത ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നുമാണ് കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞിരുന്നത്. ഇതേ കുറിച്ച് കെപിഎസി ലളിതയോട് ചോദിച്ചപ്പോഴാണ് അവര്‍ പ്രതികരിച്ചിരിക്കുന്നത്.

സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടിയായ സര്‍ഗ്ഗ ഭൂമികയില്‍ നൃത്തം ചെയ്യുന്നതിനായി ആര്‍എല്‍വി രാമകൃഷ്ണന്‍ അപേക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം സംഭവങ്ങള്‍ തുടങ്ങിയത്. മോഹിനിയാട്ടത്തിന് അവസരം തരാനാകില്ലെന്നും പ്രഭാഷണത്തിന് അവസരം നല്‍കാമെന്നുമായിരുന്നു അക്കാദമി സെക്രട്ടറിയുടെ നിലപാട്. അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിതയും ഇതിനിടയില്‍ ആര്‍എല്‍വി രാമകൃഷ്ണനായി മാധ്യസ്ഥം പറയാനെത്തി. എന്നാല്‍ പിന്നീട് ചെയര്‍പഴ്‌സണ്‍ വാക്കുമാറ്റുകയായിരുന്നു. അക്കാദമിയുടെ ജാതി, ലിംഗ വിവേചനത്തെ കുറിച്ച് പറഞ്ഞ രാമകൃഷ്ണന്‍ താന്‍ പറഞ്ഞതിനെതിരായി കെപിഎസി ലളിതയുടെ പത്രക്കുറിപ്പ് പുറത്തു വന്നതോടെ സമ്മര്‍ദത്തിലാകുകയായിരുന്നു.

ഇതോടെ ആത്മഹത്യാ ശ്രമത്തിനായി അമിതമായ തോതില്‍ ഉറക്ക ഗുളികകഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാകുകയുമായിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കുകയാണ് ഇപ്പോള്‍ രാമകൃഷ്ണന്‍.

KPAC Lalitha supports RLV Ramakrishnan on the controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES