തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്നുള്ള വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഏറെ ആവേശത്തിലാണ് ആരാധകർ. കാജൽ, മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലുവിനെ ഒക്ടോബർ 30 ന് നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം കഴിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ തന്നെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു. എന്നാൽ ഇപ്പോഴിൾ കാജലിന്റെ ബാച്ചിലറേറ്റ് പാർട്ടിയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുന്നത് താര സഹോദരി നിഷ അഗർവാൾ ആണ്.
വളരെ ചുരുക്കം ആളുകൾ മാത്രമാണ് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബാച്ചിലറേറ്റ് പാർട്ടിയിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ കാജൽ തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്. ‘ഞാൻ ഗൗതം കിച്ച്ലുവിനെ വിവാഹം കഴിക്കുന്നുവെന്ന വിശേഷം നിങ്ങളോട് പങ്കുവയ്ക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. 2020 ഒക്ടോബർ 30 ന് മുംബൈയിൽ വെച്ച് ഞങ്ങളുടെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണ് വിവാഹിതരാകുന്നത്’ എന്നുമാണ് കാജൽ കുറിച്ചിരിക്കുന്നത്.
അഭിനയത്തിലേക്ക് നടി ചുവടുവച്ചിട്ട് 16 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. സിനിമാ മേഖലയിൽ തന്നെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാൾ കൂടിയാണ് കാജൽ. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യവുവും താരത്തെ തേടി എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കാജലിന്റെ വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. വ്യവസായിയായ ഗൗതം കിച്ച്‌ലുവുമായി കഴിഞ്ഞ മാസമാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. അതേസമയം സിനിമയിൽ വിവാഹ ശേഷവും സജീവമായി തുടരുമെന്നും കാജൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്.