തെന്നിന്ത്യയിലെ ശ്രദ്ധേയായ നടിയാണ് കാജൽ അഗർവാൾ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവവവുമാണ് താരം. എന്നാൽ ഇപ്പോൾ താരം വിവാഹിതയാകാൻ പോകുന്നു എന്ന് തരത്തിലുള്ള വാർത്തകളാണ് സമൂഹമാധ്യങ്ങളിലൂടെ പ്രചരിക്കുന്നതും.
ഗൗതം കിച്ചളു എന്നാണ് നടിയെ വിവാഹം ചെയ്യുന്ന ആളുടെ പേര്. മുംബൈ ബെയ്‌സ്ഡ് ബിസിനസുകാരനാണ് ഇപ്പോൾ ഗൗതം. അതോടൊപ്പം ഇന്റീരിയര്‍ ഡിസൈനറും ടെക്കിയും കൂടിയാണ് ഗൗതം. കാജളിന്റെയും ഗൗതമിന്റെയും വിവാഹം ലോക്ക് ഡൗണ്‍ കഴിഞ്ഞ ഉടന്‍ ഉണ്ടാവും എന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ ശ്രദ്ധേയവും.
വിവാഹം മുംബൈയില്‍ വച്ചായിരിയ്ക്കും നടക്കുക. രണ്ട് ദിവസത്തെ വിവാഹാഘോഷങ്ങള്‍ ഉണ്ടാവുമത്രെ. വിവാഹത്തില്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാവും പങ്കെടുക്കുന്നത്. അതേ സമയം കാജളിന്റെയും ഗൗതമിന്റെയും പ്രണയ വിവാഹമല്ല എന്നും ഇത് വീട്ടുകാര്‍ കണ്ട് ഉറപ്പിച്ച ശേഷം പ്രണയിക്കുകയായിരുന്നു എന്നും പ്രചരിക്കുന്നുണ്ട്.
എന്പനാൽ ഇതുവരെ നടി വിവാഹ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. മണിക്കൂറുകള്‍ക്ക് മുന്‍പ് കാജള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. ലവ് എന്ന് വരച്ചിട്ടുള്ള ഫോട്ടോയാണ് കറുപ്പ് ബാക്ക്ഗ്രൗണ്ടില്‍ പങ്കുവച്ചത്. ചിത്രത്തിൽ അടിക്കുറിപ്പോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ. പ്രണയത്തിലാണ് താരം എന്ന് സമ്മതിച്ചിരിയ്ക്കുകയാണെന്ന് ആരാധകര്‍ ഇപ്പോൾ അനുമാനിയ്ക്കുന്നതും.