ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് ഉലകനായകന്‍ കമല്‍ഹാസന്‍ ഇന്നലെ രാത്രി ചെന്നൈയിലെ പോരൂരിലള്ള രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സ തേടി. പതിവ് ചികിത്സാ ചെക്കപ്പിന് എത്തിയതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കമലിന് നിര്‍ബ്ബന്ധിത വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇന്നോ നാളെയോ അദ്ദേഹം ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടും.
രണ്ട് ദിവസം മുമ്പ് ഹൈദരാബാദില്‍ ഒരു ചടങ്ങിനെത്തിയ കമല്‍ഹാസന്‍ സംവിധായകന്‍ കെ. വിശ്വനാഥിനെ കണ്ട് അനുഗ്രഹം തേടിയത് വാര്‍ത്തയായിരുന്നു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് കമല്‍ ഇപ്പോള്‍. കൂടാതെ വിജയ് ടിവിയുടെ ബിഗ് ബോസ് പരിപാടിയുടെ അവതാരകനും കമലാണ്.
ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധന നടത്തുന്നതിന് വേണ്ടിയാണെന്നാണ് വിവരം.
നടന് പനി ബാധിച്ചിരുന്നതായും അതിന് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൈദരാബാദിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് താരത്തിന് പനി പിടിപെട്ടത്.
അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമലഹാസന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം വിക്രം വലിയ സൂപ്പര്‍ ഹിറ്റ് ആയിരുന്നു തമിഴില്‍ മാത്രമല്ല മലയാളത്തിലും ബ്‌ളോക്ക് ബസറ്ററായിരുന്നു ഈ ചിത്രം.