Latest News

റിലീസിന് മുന്നേ 200 കോടി ക്ലബില്‍ ഇടംപിടിച്ച് വിക്രം; കമല്‍ഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും സൂര്യയും ഒന്നിക്കുന്ന ചിത്രം വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍

Malayalilife
റിലീസിന് മുന്നേ 200 കോടി ക്ലബില്‍ ഇടംപിടിച്ച് വിക്രം; കമല്‍ഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും സൂര്യയും ഒന്നിക്കുന്ന ചിത്രം വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍

ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടി കമല്‍ ഹാസന്റെ 'വിക്രം'. റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റ്ലൈറ്റ് അവകാശം വിറ്റതില്‍ നിന്നും 200 കോടിയിലധികം ചിത്രം നേടിയതായി ട്രേഡ് അനലിസ്റ്റായ ബാലയാണ് അറിയിച്ചത്. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തും.

നേരത്തെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. പ്രീറിലീസ് ഹൈപ്പ് നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്നിക്കാണ്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതിഥി താരമായി സൂര്യ ചിത്രത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്.

മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലോകേഷ് കനകരാജ് വിക്രം ഒരുക്കുന്നത്.വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ചിത്രം സാറ്റ്ലൈറ്റിലും ഒ.ടി.ടിയിലുമായാണ് ഭീമന്‍ തുകയ്ക്ക് അവകാശം വിറ്റത്. ലോകേഷും രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു.

Kamal Haasans Vikram collected 200 crores

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES